പോലീസ് ഉദ്യോഗസ്ഥനും തടവുകാരനും കൊറോണ : ആലുവ സബ് ജയില്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോലീസ് ഉദ്യോഗസ്ഥനും തടവുകാരനും കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവ സബ് ജയില്‍ അടച്ചു. പറവൂര്‍ സ്വദേശിയായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും തടവുകാരനും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആലുവ സബ് ജയില്‍ അടച്ചത്. കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.

അതേസമയം ഫയര്‍മാന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ആലുവ ഫയര്‍ സ്റ്റേഷനും അടച്ചു. കടുങ്ങല്ലൂരില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആലുവ കടുങ്ങല്ലൂരില്‍ ആന്റിജന്‍ പരിശോധന നടത്തുകയാണ്. പരമാവധി 60 പേര്‍ക്ക് ഇന്ന് പരിശോധന നടത്തും. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ് പരിശോധന. നിലവില്‍ 34 പേര്‍ക്കാണ് കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മാത്രം കൊറോണ സ്ഥിരീകരിച്ചത്. നിലവില്‍ കര്‍ഫ്യൂ തുടരുന്ന പ്രാദേശമാണ് കടുങ്ങല്ലുര്‍.

എറണാകുളം ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 1541 പേരില്‍ 1097 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നത് ജില്ലയിലെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആലുവ ചെല്ലാനം ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗവ്യാപനമുണ്ട്.

എന്നാല്‍ ഇന്നലെ ജില്ലയില്‍ 15 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 503 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കായി അയച്ചു. ആലുവ ക്ലസ്റ്ററില്‍ കര്‍ഫ്യൂ തുടരുകയാണ്. ഇവിടെ സ്ഥിതി മെച്ചപ്പെട്ടതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....