ചെടിച്ചട്ടി മോഷണം പോയി ; കള്ളനെ തിരിച്ചറിയാന്‍ സിസിടിവി പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാണാതായ വില കൂടിയ ചെടി കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച വീട്ടുകാര്‍ കണ്ടത് വനിതാ എസ്‌ഐയേയും പോലീസുകാരനെയും. തിരുവനന്തപുരം ചെമ്പഴന്തിക്ക് സമീപം ഒരു വീട്ടിന്റെ മതിലില്‍ വെച്ചിരുന്ന വില കൂടിയ ചെടിയാണ് ചട്ടിയോടെ മോഷണം പോയത്. പിറ്റേദിവസമാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. എന്നാല്‍ വീട്ടില്‍ സിസിടിവി ഇല്ലാത്തതിനാല്‍ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് പരിസരത്തുള്ള ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

പോലീസുകാരനായിരുന്നു ജീപ്പിലെത്തി ചെടി ചട്ടിയോടെ മോഷ്ടിച്ചത്. ജീപ്പില്‍ കൂട്ടുവന്നത് വനിതാ എസ്‌ഐയും. ഈ മാസം 16ന് പുലര്‍ച്ചെ 4.50നാണ് മോഷണം നടന്നത്. വനിതാ എസ് ഐ തൊട്ടടുത്തിരിക്കുമ്പോള്‍ ജീപ്പ് നിര്‍ത്തി ഇറങ്ങിയ ഡ്രൈവറായ പോലീസുകാരന്‍ പരിസരം നിരീക്ഷിച്ച ശേഷം ചെടിച്ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം കള്ളന്‍ പോലീസായതുകൊണ്ട് ഉടമ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...