അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം : തമിഴ് യുവനടന്‍ ഷാമിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴ് യുവനടന്‍ ഷാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷാം ഉള്‍പ്പെടെ 12 പേരെയാണ് നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം നടത്തിയതിന് അറസ്റ്റിലായത്. ഷാമിന്റെ ഉടമസ്തതയിലുള്ള ഫ്ലാറ്റില്‍ നിന്നും ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയം തമിഴ് സിനിമയിലെ മറ്റ് പല പ്രമുഖ നടന്മാര്‍ രാത്രി വൈകി അപാര്‍ട്ട്‌മെന്റിലെത്തി ചൂതാട്ടം നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റ് ഏതെങ്കിലും നടന്മാര്‍ അറസ്റ്റിലായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ചൂതാട്ടത്തില്‍ വന്‍ തുക നഷ്ടമായതോടെ ഒരു പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ട കേന്ദ്രത്തിന്റെ വിവരം പോലീസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ 20,000 രൂപ നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത് 12 പേരെ അറസ്റ്റ് ചെയതത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...