ഹോസ്റ്റലില്‍ തിരികെ കയറേണ്ട സമയം ഒമ്പതരയാക്കണം’; യുസി കോളേജില്‍ വിദ്യാര്‍ത്ഥി സമരം

For full experience, Download our mobile application:
Get it on Google Play

ആലുവ : പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ അനാവശ്യനിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം. ആലുവ യുസി കോളേജിലാണ് അനിശ്ചിത കാലം സമരം തുടങ്ങിയത്. വൈകീട്ട് 6.30 ന് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ തിരികെ കയറിയിരിക്കണമെന്നാണ് ആലുവ യുസി കോളേജ് ഹോസ്റ്റലിലെ നിയമം. അത് ഒമ്പതരയാക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

കഴിഞ്ഞ മാസം 22 ന് ഇതേ ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ അഞ്ച് മണിക്കൂര്‍ കോളേജ് കവാടം ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ജനുവരി മൂന്നിന് കോളേജ് മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ചയും നടന്നു. ആവശ്യം പരിഗണിക്കാമെന്ന് അന്ന് കിട്ടിയ ഉറപ്പ് പാഴായതോടെയാണിപ്പോള്‍ വീണ്ടും സമരത്തിനിറങ്ങിയത്. ഹോസ്റ്റല്‍ കര്‍ഫ്യൂ സമയം രാത്രി ഒമ്പതര വരെയാക്കാന്‍ 2019 ല്‍ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിന്‍സിപ്പളാണെന്നും ഉത്തരവിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...