കോന്നി : കോന്നി വനം ഡിവിഷനെക്കുറിച്ച് വീണ്ടും ആരോപണം. തേക്കുതോട് ആലുവാംകുടി ക്ഷേത്രത്തിലെ അമ്പലക്കുളത്തില്‍ വീണ കാട്ടുപോത്തിൻ കുട്ടിയെ വനപാലകരും പ്രദേശവാസികളില്‍ ചിലരും ചേര്‍ന്ന് ഇറച്ചിക്ക് ഉപയോഗിച്ചെന്നാണ് പുതിയ ആരോപണം.
കഴിഞ്ഞ വിഷുവിന്റെ തലേന്നായിരുന്നു സംഭവം. ആലുവാംകുടി ക്ഷേത്രത്തിലെ പുരാതനമായ അമ്പലക്കുളത്തില്‍ ചെളിയില്‍ താഴ്ന്ന നിലയിലാണ് ചിലര്‍ കാട്ടുപോത്തിൻ കുട്ടിയെ കണ്ടത്. കണ്ടപ്പോള്‍ മണിക്കൂറുകള്‍ക്കു മുമ്പ് ജീവന്‍ നഷ്ടപ്പെട്ട നിലയിലുമായിരുന്നു. ഈ സംഭവം വനപാലകർ അറിഞ്ഞെങ്കിലും തുടര്‍ നിയമ നടപടികൾ സ്വീകരിക്കാതെ വനപാലകരും പ്രദേശവാസികളിൽ ചിലരും ചേർന്ന് ഇറച്ചി വാർന്ന് എടുത്ത് കശാപ്പ് ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് ഉന്നതതലത്തില്‍ അന്വേഷണം വേണമെന്നും സമീപവാസികള്‍ ആവശ്യപ്പെടുന്നു.