സിപിഎമ്മിനെ വിശ്വസിച്ച്‌ വന്ന ആരെയും ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല : എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവ് കെ.വി തോമസുമായി ഇതുവരെ രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സിപിഎമ്മിനെ വിശ്വസിച്ച്‌ വന്ന ആരെയും ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ലെന്നും, കെവി തോമസിനും നിരാശപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാമെന്ന് കെ.വി തോമസ് തീരുമാനിച്ചതിനെ അനുകൂലിക്കുന്ന ഒരുപാട് പേര്‍ കോണ്‍ഗ്രസിലുണ്ടെന്ന് ബേബി പറഞ്ഞു.

കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും വര്‍ഗീയതയോട് സന്ധി ചെയ്യുന്ന നിലപാട് അവര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ പങ്കെടുക്കാന്‍ വേണ്ടി ഇന്നലെ വൈകിട്ടാണ് കെ.വി തോമസ് കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സെമിനാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...