പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുന്നു ; പിതാവ് ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി പിതാവ്. ചട്ടിപ്പറമ്പ് സ്വദേശി ഫിറോസിനെതിരെയാണ് പിതാവ് പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്. ഭീഷണിയില്‍ ഭയന്ന് കുട്ടി സ്‌കൂളിലോ, മദ്രസയിലോ പോകുന്നില്ലെന്നും പിതാവ് പറയുന്നു. 13 കാരിയായ പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ കൂടിയായ ഫിറോസ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കുട്ടിയെ പീഡിപ്പിച്ചത്. പിതാവിന്റെ പരാതിയില്‍ കൊളത്തൂര്‍ പോലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയില്‍ ഫിറോസിന് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഇത് ലംഘിച്ച്‌ ഫിറോസ് ജില്ലയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതറിഞ്ഞ പ്രതി സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൊളത്തൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി എത്തിയില്ല ; ഐഎൻടിയുസി സമ്മേളനം ഉദ്ഘാടനമില്ലാതെ പിരിഞ്ഞു

0
തിരുവനന്തപുരം : ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി...

ഹൈബി ഈഡനെ കൊല്ലുമെന്ന് ഭീഷണി , വീട്ടിൽ കയറി അക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

0
കൊച്ചി : ഹൈബി ഈഡന്‍ എംപിക്കെതിരെ വധഭീഷണി മുഴക്കുകയും വീട്ടുവളപ്പില്‍...

സ്കൂളുകളിൽ തെരുവുനായ നിയന്ത്രണത്തിന് അധ്യാപകർ നോഡൽ ഓഫീസർമാർ : പ്രതിഷേധവുമായി അധ്യാപകര്‍

0
കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ തെരുവുനായ ശല്യമില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കി...

പ്രിയദർശിനി ബസിലെ കണ്ടക്ടർ ആകുവാൻ മോഹം… ബസിൽ കയറുന്ന സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുള്ള...

0
തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ...