കെഎസ്ആര്‍ടിസി ബസിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും തുടർ ചികിത്സ സൗജന്യമാക്കി അമല ആശുപത്രി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ പ്രസവിച്ച യുവതിയുടെയും കുഞ്ഞിൻ്റെയും തുടർ ചികിത്സ അമല ആശുപത്രി സൗജന്യമാക്കി. അങ്കമാലിയില്‍ നിന്നും തൊട്ടില്‍ പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി ഇന്നലെ പ്രസവിച്ചത്. അതിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ സമ്മാനം യുവതിയ്ക്ക് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരി സെറീനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. യാത്രക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. തുടര്‍ന്നാണ് അമല മെഡിക്കല്‍ കോളേജിലേക്ക് ഫോണ്‍ വിളിച്ച് വിവരം അറിയിച്ചത്.

ബസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്നായിരുന്നു ഫോണ്‍ കോള്‍. ബസ് വന്ന് നിന്നതും ഡോക്ടര്‍മാരും നഴ്സുമാരും ബസ്സിനുള്ളിലേക്ക് കയറി. യുവതിയെ പുറത്തെടുക്കാനുള്ള സ്ട്രക്ചറും തയാറാക്കി പുറത്ത് നിര്‍ത്തി. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ബസില്‍ വെച്ചുള്ള പരിശോധിച്ചപ്പോള്‍ പ്രസവം തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരെയിറക്കി പെട്ടന്ന് തന്നെ കെഎസ്ആര്‍ടി ബസ് പ്രവസ മുറിയാവുകയായിരുന്നു. ആശുപത്രിയിലെ നഴ്സുമാരും ഡോക്ടറും ബസിനുള്ളില്‍ കയറി ആവശ്യമായ കാര്യങ്ങള്‍ ചെയ്തു. അരമണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിള്‍ കൊടി അറുത്തു. ബസിലെ പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും ഐസിയുവിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉയർന്ന പെൻഷൻ അപേക്ഷിച്ചത് 15.24 ലക്ഷം പേർ ; കിട്ടിത്തുടങ്ങിയത് ഒന്നരലക്ഷം പേർക്ക്

0
ന്യൂഡൽഹി : ഇ.പി.എഫ്. അംഗങ്ങൾക്ക് സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷനുവേണ്ടി രാജ്യത്താകെ...

കപ്പലുകൾക്ക് നേരെ വീണ്ടും യുഎസ് ആക്രമണം ; അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് തുറക്കില്ലെന്ന്...

0
തെഹ്‌റാന്‍: അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ സുപ്രിം...

സംരക്ഷിത കുരങ്ങിനൊപ്പം വിഡിയോ ; നടൻ വിക്രത്തിനെതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

0
ചെന്നൈ : വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള...

തായ്ക്വോണ്ടോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവം ; റഫറിക്കും എതിര്‍ താരത്തിനുമെതിരെ പരാതി നല്‍കാന്‍...

0
എറണാകുളം: തായ്ക്വോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം നിയമനടപടിയിലേക്ക്. മത്സരത്തില്‍ എതിര്‍...