സാമ്പ്രാണി തിരികളുടെ വിസ്മയ ശേഖരം ; മുണ്ടക്കയം സ്വദേശി ഇന്ദുചൂഡന് യു.ആർ.എഫ് ലോക റെക്കോർഡ് ​

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം: വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമ്പ്രാണി തിരികളുടെ അപൂർവ ശേഖരത്തിലൂടെ മുണ്ടക്കയം പുഞ്ചവയൽ സ്വദേശി സി. ഇന്ദുചൂഡൻ യു.ആർ.എഫ് (Universal Records Forum) ലോക റെക്കോർഡിൽ ഇടംപിടിച്ചു. പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലണ്ട്, ചൈന, ജപ്പാൻ, കൊറിയ, അമേരിക്ക തുടങ്ങി 27 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 617 വ്യത്യസ്ത ഇനം സാമ്പ്രാണി തിരികളാണ് പ്രദർശിപ്പിച്ചത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനായിരുന്നു. ഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ അക്ഷർധാം, തിരുപ്പതി, കാശി, ഗയ, വാരണാസി, മഥുര, അയോധ്യ എന്നിവിടങ്ങളിൽ നിന്നുള്ള അഗർബത്തികൾ ഇന്ദുചൂഡന്റെ ശേഖരത്തിലുണ്ട്. റോസ്, സാൻഡൽ, ലാവണ്ടർ, ജാസ്മിൻ തുടങ്ങിയ സുഗന്ധങ്ങൾക്കൊപ്പം സെവൻ ഇൻ വൺ വരെയുള്ള പാക്കറ്റുകളും വിവിധ ആകൃതിയിലും നിറങ്ങളിലുമുള്ള തിരികളും ശേഖരത്തിന് മാറ്റുകൂട്ടി. പത്തര അടി ഉയരമുള്ള ഭീമൻ അഗർബത്തി മുതൽ ഒൻപത് ഇഞ്ച് മാത്രം വലിപ്പമുള്ളവയും ആറടി നീളമുള്ള പതിനഞ്ചിലധികം തിരികളും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളായിരുന്നു.

​മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ.ജി.എം പാരാമെഡിക്കലിലെ ഗിരിജ, സെന്റ് മേരീസ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ, കീബോർഡ് ആർട്ടിസ്റ്റ് സുനിൽ പ്രയാഗ്, പുഞ്ചവയൽ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ, അന്നാമ്മ ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത്, ബാബുക്കുട്ടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....