സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഒപ്പമുണ്ടായിരുന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് ‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’, എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് ഇടത് സൈബർ ഹാൻഡിലുകളെ ചൊടിപ്പിച്ചത്. മമ്മൂട്ടിയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ ചർച്ച. ശനിയാഴ്ച ഉച്ചയ്ക്കുനടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. കെ റഫീക്കിനെ മമ്മൂട്ടി ഫോണിൽ വിളിച്ചു.

വയനാട് ടൗൺഷിപ്പ് സന്ദർശനം കഴിഞ്ഞ് കാറിൽ കയറിയപ്പോഴാണ് വിളിച്ചത്. ‌ആരെയും അറിയിക്കാതെ ടൗൺഷിപ്പിലെത്താനായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചതെന്ന വിവരവും പുറത്തുവന്നു. പാർട്ടി ജില്ലാ സെക്രട്ടറിയ്ക്ക് മുകളിലല്ല മഹാനടനെന്നും സിനിമയിൽ മാത്രമാണ് മമ്മൂട്ടി ഹീറോയെന്നും ജില്ലാ സെക്രട്ടറി അതിലും മുകളിലാണെന്നും അടക്കമുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത് ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസ്സാണിത്, കേരളത്തിലെ ജനങ്ങളിൽ നിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. കേരളത്തിന്റെ സമൂഹ്യമൂലധനമാണ് ഈ കാണുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മറ്റുള്ളവരോട് അനുതാപവും സഹതാവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്ന് മമ്മൂട്ടി സന്ദർശന വേളയിൽ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...