ഈ വർഷം അവസാനിക്കുന്നതിന്റെ ഭാഗമായി പുത്തൻ ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. പ്രമുഖ ബ്രാൻഡുകളായ സാംസങ്, സോണി, ഷവോമി തുടങ്ങിയ കമ്പനികളുടെ ടെലിവിഷനുകൾക്ക് 60 ശതമാനത്തോളം ഓഫർ പ്രഖ്യാപിച്ചാണ് ആമസോണിൽ കിഴിവ് വിൽപന നടക്കുന്നത്. ഡിസംബർ 1 മുതൽ ആരംഭിച്ച വിൽപന തകൃതിയായി നടക്കുകയാണ്. ആമസോൺ ഓഫർ പ്രഖ്യാപിച്ചിരിക്കുന്ന ടെലിവിഷനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഏസറിന്റെ അഡ്വാൻസ്ഡ് I സീരീസ് 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവിയാണ് ഇതിൽ ഒന്ന് (Acer 55″ Advanced I Series 4K Ultra HD Smart LED Google TV) 59,999 രൂപ വിലയുള്ള ഈ ടിവി ഇപ്പോൾ 33,999 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. അതായത് 26,000 രൂപയുടെ കിഴിവ്.
ടിവിയുടെ 55 ഇഞ്ചിനാണ് ഈ ഓഫർ. ഇതിന് പുറമെ ഇതേ ടിവിയുടെ തന്നെ 40 ഇഞ്ച്, 43 ഇഞ്ച് വേരിയന്റുകൾക്കും സമാനമായ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാർട്ട് ടിവി എന്ന നിലയിൽ നിരവധി ഫീച്ചറുകളാണ് ഈ ടിവികൾക്ക് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. 4കെ അൾട്ര എച്ച്ഡി എൽഇഡി സ്ക്രീനുള്ള ഈ ടിവിയ്ക്ക് 60 ഹേർട്സ് റീഫ്രഷ് റെയ്റ്റും ഉണ്ട്. 36 വാട്ട്സ് ഔട്ട്പുട്ട് ഡോൾബി അറ്റ്‌മോസ് സാങ്കേതിക വിദ്യയും ഇതിനുണ്ട്. സാംസങ് ടിവികളുടെ ഓഫറുകൾ പരിശോധിക്കുമ്പോൾ മൂന്നോളം ടിവികൾക്കാണ് ഇത്തരത്തിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഒന്നാണ് Samsung 55″ 4K Ultra HD Smart QLED TV (QA55QE1CAKLXL). 64,990 രൂപയാണ് ഇതിന്റെ ഓഫർ പ്രൈസ്. ഇതിന്റെ യഥാർത്ഥ വില 99,990 രൂപയാണ്. Samsung 43″ Crystal 4K Neo Series Ultra HD Smart LED TV (UA43AUE65AKXXL) ആണ് ഓഫറുള്ള മറ്റൊരു സാംസങ് ടിവി. 47,900 രൂപ വിലയുള്ള ഈ ടിവി ഇപ്പോൾ 30,990 രൂപയ്ക്ക് ലഭ്യമാണ്. 1,27,900 രൂപ വില വരുന്ന Samsung 65″ 4K Ultra HD Smart LED TV (UA65CU8570ULXL) ഇപ്പോൾ 87,990 രൂപയ്ക്കും ആമസോണിൽ നിന്ന് ലഭ്യമാണ്. സോണിയുടെ ബ്രാവിയ വേരിയന്റിലുള്ള ടിവികൾക്കും മികച്ച ഓഫർ തന്നെ നൽകാൻ ആമസോൺ ശ്രമിച്ചുട്ടുണ്ട്. ഇവ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
Sony Bravia 43″ 4K Ultra HD Smart LED Google TV (KD-43X74K) ഇപ്പോൾ 39,490 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. 69,900 രൂപയാണ് ഈ ടിവിയുടെ യഥാർത്ഥ വില. 43 ഇഞ്ച് സ്ക്രീനിനാണ് ഈ വില നൽകേണ്ടി വരുന്നത്. ഇതേ ടിവിയുടെ തന്നെ 55 ഇഞ്ച് മോഡലും 65 ഇഞ്ച് മോഡലിനും ഇതേ ശതമാനത്തിൽ വിലക്കുറവിലുണ്ട്. ഇവയുടെ വില യഥാക്രമം 52,990 രൂപ, 86,990 രൂപ എന്നിങ്ങനെയാണ്. ഷവോമിയുടെ ടിവികളുടെ വില പരിശോധിക്കുമ്പോൾ 42,999 രൂപയുടെ Xiaomi 43″ X Series 4K Ultra HD Smart Android LED TV L43M7-A2IN ഇപ്പോൾ നിങ്ങൾക്ക് 26,499 രൂപയ്ക്ക് സ്വന്തമാക്കാം. MI 55″ X Series 4K Ultra HD Smart Android LED TV L55M7-A2IN എന്ന മോഡലിന് ആകട്ടെ 38,999 രൂപയാണ് വില. ഇതിന്റെ യഥാർത്ഥവില 54,999 രൂപയാണ്. റെഡ്മിയുടെ ടിവികൾക്കും നിരവധി ഓഫറുകളുണ്ട്.
വൺപ്ലസിന്റെ മൂന്നോളം സ്മാർട്ട് ടിവികൾക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. OnePlus 65″ Q Series 4K Ultra HD QLED Smart Google TV 65 Q2 Pro ആണ് ഇതിലൊന്ന്. 1,59,999 രൂപ വിലയുള്ള ഈ ടിവിയ്ക്ക് 99,999 രൂപയാണ് ഓഫർ വില. 69,999 രൂപ വില വരുന്ന OnePlus 65″ U Series 4K LED Smart Android TV 65U1S ടിവി 61,999 രുപയ്ക്ക് സ്വന്തമാക്കാം. 19,999 രൂപയുടെ OnePlus 32″ Y Series HD Ready LED Smart Android TV 32Y1 ഇപ്പോൾ 14,999 രൂപയ്ക്കും ലഭ്യമാണ്. ഇവയ്ക്ക് പുറമെ വിയു, ടിസിഎൽ, ഇഫാൽകോൺ തുടങ്ങി നിരവധി ബ്രാൻഡുകളുടെ ടിവികൾക്കും ആമസോണിൽ ഇപ്പോൾ മികച്ച ഓഫറുണ്ട്. വിവിധ ബാങ്കുകളുടെ കാർഡുകൾക്ക് പ്രത്യേകം ഓഫർ വേറെയുമുണ്ട്. വിലക്കുറവിൽ ഒരു സ്മാർട്ട് ടിവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതുതന്നെയാണ് നിങ്ങൾക്കുള്ള സുവർണ്ണാവസരം.