Sunday, April 20, 2025 8:47 pm

വ്യാപാരികളെ കുത്തുപാളയെടുപ്പിക്കാന്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ; ദീര്‍ഘ കാലത്തേക്ക് ആളുകള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വിതരണം ചെയ്യാന്‍ അനുവദിക്കണം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : അവശ്യസാധനങ്ങള്‍ക്ക് പുറമെ മറ്റ് സാധനങ്ങള്‍ കൂടി വില്‍ക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട്  ആവശ്യപ്പെട്ട് ഇ- കൊമേഴ്‌സ് വ്യാപാര പ്ലാറ്റ് ഫോമുകളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും. സാമൂഹിക അകലവും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഇവര്‍ ഉറപ്പ് പറയുന്നു.

കൊവിഡ് വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇ- കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളില്‍ അവശ്യസാധനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ ഇളവ് നല്‍കണമെന്ന ആവശ്യവുമായാണ് ഇ- കൊമേഴ്‌സ് രംഗത്തെ പ്രമുഖ പ്ലാറ്റ് ഫാമുകള്‍ രംഗത്തെത്തിയത്.

സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് വില്‍പ്പനക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഇ-കൊമേഴ്സ് വാഗ്ദാനം ചെയ്യുന്നു. പൗരന്മാരെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.  ദീര്‍ഘ കാലത്തേക്ക് ആളുകള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വിതരണം ചെയ്യാന്‍ അനുവദിച്ചു കൊണ്ട് കൊവിഡിനെതിരായ സംയുക്ത പോരാട്ടത്തില്‍ ഇ-കൊമേഴ്സിന് അതിന്റെ പങ്ക് വഹിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ആമസോണ്‍ ഇന്ത്യ പറഞ്ഞു.

എല്ലാ സാധനങ്ങളും വില്‍ക്കാന്‍ അവരെ അനുവദിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകാര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സഹായകമാകുമെന്നും കമ്പനി അറിയിച്ചു. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടു തന്നെ ആളുകളുടെ ആവശ്യങ്ങള്‍ സുരക്ഷിതമായ രീതിയില്‍ നിറവേറ്റാന്‍ ഇ-കൊമേഴ്സിന് സാധിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മിക്ക ഇ-കൊമേഴ്സ് കമ്പനികളുടെ സേവനങ്ങളിലും ബിസിനസുകളിലും തടസ്സങ്ങള്‍ നേരിടുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി

0
റാന്നി: അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി....

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...

ലഹരിക്കേസ് ; നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പോലീസ്

0
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈന്‍ ടോം...

അമൃത് 2.O : ജല ശുദ്ധീകരണ പ്ലാൻ്റിനായി കൂറ്റൻ പൈപ്പുകളെത്തി

0
പത്തനംതിട്ട : അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ ശാശ്വത പരിഹാരം കാണാനുള്ള...