Sunday, May 19, 2024 12:56 pm

ബ്രിട്ടണില്‍ ഷോപ്പിംഗ് നടത്താന്‍ വിസ ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കില്ലെന്ന് ആമസോണ്‍; കാരണമായത് ഇത്

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടനില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് വിസ ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ആമസോണ്‍. അടുത്ത ജനുവരി മുതലാണ് ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ വിസ കാര്‍ഡ് ഉപയോഗിച്ച് സാധിക്കില്ലെന്ന് കാര്യം കമ്പനി അറിയിച്ചത്. വിസ കാര്‍ഡ് പേമെന്‍റ് പ്രൊസസ്സിന് ചിലവ് കൂടുതലാണെന്നും. ഇത് ബിസിനസിനെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിന്‍റെ നടപടി.

ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ഇ-മെയില്‍ അയച്ചിട്ടുണ്ട്. ജനുവരി 19വരെ വിസ കാര്‍ഡ് ആമസോണില്‍ ഉപയോഗിക്കാം. മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്ക് വിലക്ക് ഇല്ല. സാങ്കേതിക വിദ്യ വളരുന്നതിന് അനുസരിച്ച് പേമെന്‍റ് ചെയ്യാനുള്ള രീതികള്‍ ലളിതമായിട്ടുണ്ട്. അതിന് അനുസൃതമായി അതിന്‍റെ ചിലവും കുറയണം. എന്നാല്‍ കാര്‍ഡ് പേമെന്‍റിന്‍റെ പ്രൊസസ്സിംഗ് ഫീസ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ് എന്ന് ആമസോണ്‍ ആരോപിക്കുന്നു. അതിനാലാണ് ഈ തീരുമാനം എടുത്തത് എന്ന് ആമസോണ്‍ പറയുന്നു.

ഇത്തരം ചാര്‍ജ് വര്‍ദ്ധനവ് അംഗീകരിക്കുന്നതിലൂടെ ഞങ്ങളുടെ ബിസിനസ് രീതിയെ അത് ബാധിക്കും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച വിലയില്‍ ഉത്പന്നങ്ങള്‍ നല്‍കുന്നതിനെ അത് ബാധിക്കും. ടെക്നോളജിയുടെ വികാസത്തിന് അനുസരിച്ച് ചിലവുകള്‍ കുറയണം. എന്നാല്‍ കാര്‍ഡ് പേമെന്‍റില്‍ ഇത് കൂട്ടുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ ജനുവരി 19 മുതല്‍ വിസ കാര്‍ഡ് ഉപയോഗം ആമസോണ്‍ യുകെയില്‍ നടക്കില്ലെന്ന് ആമസോണ്‍ ഇ-മെയില്‍ പറയുന്നു. ആമസോണിന്‍റെ തീരുമാനത്തിനെതിരെ വിസ രംഗത്ത് എത്തി.

വിസ യുകെ വക്താവ് ഇതിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. യുകെയിലെ ഈ അവധിക്കാലം മുഴുവന്‍ ആമസോണ്‍ യുകെയില്‍ വിസ കാര്‍ഡ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയ വിസ, ആമസോണിന്‍റെ ഭീഷണിപ്പെടുത്തുന്ന തീരുമാനത്തില്‍ നിരാശയുണ്ടെന്നും ശരിക്കും ഉപയോക്താക്കളുടെ അവസരം കുറയ്ക്കുകയാണ് ഇത് ചെയ്യുകയെന്നും. ആരും ജയിക്കാത്ത അവസ്ഥ ഇത് ഉണ്ടാക്കുമെന്നും ആരോപിച്ചു. ആമസോണുമായി വലിയ കാലത്തെ ബന്ധമുണ്ടെന്നും വിസ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ ശ്രദ്ധിക്കുമെന്നും വിസ അധികൃതര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഫ്‌ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം ; 50 പേർ മരിച്ചു, ജാഗ്രത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ...

ചെയ്യാത്ത ജോലിയുടെ പേരില്‍ കൈപ്പറ്റിയത് ഒരു കോടിയോളം രൂപ ; ഡിഎന്‍ഒ യുപി സ്കൂളിലെ...

0
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്മെന്‍റിന്‍റെ...

കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ ; ആരോപണവുമായി...

0
വടകര: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ വ്യാജ'കാഫിർ'...

തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്ന അധീർ ചൗധരിയെ ശാസിച്ച് മല്ലികാർജുൻ ഖാർ

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ശക്തമായി എതിർക്കുന്ന പിസിസി അധ്യക്ഷൻ അധീർ ചൗധരിയ്‌ക്ക്...