അമ്പലത്തറ സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ ഉടമകള്‍ക്ക് നല്‍കാതെ മറിച്ചുവിറ്റ് വെട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്പലത്തറ സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ ഉടമകള്‍ക്ക് നല്‍കാതെ മറിച്ചുവിറ്റ് വെട്ടിപ്പ്. സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ ഉടമകള്‍ക്ക് നല്‍കാതെ മറിച്ചുവിറ്റ് വെട്ടിപ്പ് നടത്തുന്നതായി സംശയം ബലപ്പെടുന്നു. സബ്സിഡി സാധനങ്ങള്‍ സ്ഥിരമായി വാങ്ങാത്ത കാര്‍ഡുടമകളുടെ നമ്പരുകള്‍ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍ മറിച്ചുവില്‍ക്കുന്നതായിട്ടാണ് ആക്ഷേപം ഉയരുന്നത്. തിരുവനന്തപുരം അമ്പലത്തറയിലെ ഔട്ട്‌ലെറ്റിലെത്തിയ മൂന്ന് കുടുംബങ്ങളോട് സബ്സിഡി വസ്തുക്കള്‍ ഇതിനോടകം ആരോ വാങ്ങിയെന്ന മറുപടിയാണ് സപ്ലൈകോ നല്‍കിയത്.

വിലക്കയറ്റത്തിന്‍റെ കാലത്ത് സാധാരണക്കാരന് ആശ്രയമാകേണ്ട സപ്ലൈക്കോ നടത്തുന്ന വെട്ടിപ്പിനെപ്പറ്റി തലസ്ഥാന ജില്ലയില്‍ നിന്നാണ് പരാതി ഉയരുന്നത്. 13 അവശ്യവസ്തുക്കളാണ് സബ്സിഡി നിരക്കിൽ ലഭിക്കുന്നത്. എന്നാല്‍ തിരുവന്തപുരത്ത് സബ്സിഡി സാധനം വാങ്ങാനെത്തിയവരില്‍ ചിലരോട് കഴിഞ്ഞ മൂന്ന് മാസമായി സപ്ലൈക്കോ നല്‍കുന്ന മറുപടി നിങ്ങളുടെ കാര്‍ഡിലെ സാധനങ്ങള്‍ ഇതിനോടകം തന്നെ ആരോ വാങ്ങിയെന്നാണ്.

എന്നാല്‍ ആരാണ് സാധനം വാങ്ങിയത് എന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരം സപ്ലൈക്കോയ്ക്കുമില്ല. നാലുലക്ഷത്തോളം കാര്‍ഡുടമകളാണ് സംസ്ഥാനത്ത് സബ്സിഡി സാധനങ്ങള്‍ സ്ഥിരം വാങ്ങാത്തത്. ഒരാളുടെ റേഷന്‍കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ സാധനം വാങ്ങുന്നുവെങ്കില്‍ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ നടക്കില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...