10 കോടിയിലധികം രൂപ വിലമതിക്കുന്ന അംബര്‍ ഗ്രീസ് വിദേശത്തേക്ക് ശ്രമിച്ച രണ്ടു പേര്‍ കരിപ്പൂരില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : 10 കോടിയോളം വില വരുന്ന അംബര്‍ ഗ്രീസുമായി കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെ കരിപ്പൂര്‍ എയര്‍ പോര്‍ട്ട് പരിസരത്തു നിന്നും പിടികൂടി. കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശി പര്‍നടുക്ക വീട്ടില്‍ അനില്‍ കുമാര്‍ ( 40 ) എടനീര്‍ തട്ടാന്‍ മൂല സ്വദേശി ബേലക്കാട് വീട്ടില്‍ പ്രസാദ് (38 ) എന്നിവരേയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 27 കിലോയോളം വരുന്ന അംബര്‍ ഗ്രീസ് ആണ് ഇവരില്‍ നിന്നും പിടികൂടിയത്.

ഇത് കടത്തി കൊണ്ടു വരാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കര്‍ണ്ണാടക സ്വദേശികളില്‍ നിന്നാണ് ആണ് ഇവര്‍ അംബര്‍ ഗ്രീസ് വാങ്ങിയത് എന്നാണ് വിവരം. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് നിന്നും കോടികളുടെ അംബര്‍ ഗ്രീസ് പിടികൂടിയിരുന്നു. ഈ സംഘവുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിച്ചു വരികയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന് കൈമാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...