അനധികൃത പാർക്കിങ് വീണ്ടും ; കുരുക്കഴിയാതെ റാന്നി താലൂക്ക് ആശുപത്രി

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്കാശുപത്രിയിലേക്കുള്ള പ്രവേശന കവാടത്തിൽ ആംബുലൻസിന് തടസ്സമായി വാഹനങ്ങളുടെ അനധികൃത പാർക്കിങ് വീണ്ടും. കയര്‍ വലിച്ചു കെട്ടിയിട്ടും ഇയുചക്ര വാഹനങ്ങള്‍ അടക്കം പാര്‍ക്കിംങ് ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് കാരണം. ആശുപത്രിക്ക് പുറത്തു നിന്നും വരുന്ന ആംബുലൻസുകൾ ഇവിടെ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് വിഷയം താലൂക്ക് വികസന സമിതിയിലുമെത്തി. ഇതിന് തൊട്ടു പിന്നാലെ ഇവിടെ നിന്നും ആംബുലൻസ് പാർക്കിങ് ഒഴിവാക്കിയിരുന്നു.

ആശുപത്രിയുടെ സമീപത്തെ ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് പാര്‍ക്കിംങ് നടത്താൻ ആവശ്യത്തിന് സ്ഥല സൗകര്യമുണ്ട്. എന്നാല്‍ ഇവിടെ പാര്‍ക്കിംങ് ഫീസ് നൽകണമെന്നതാണ് വാഹന ഉടമകളെ അനധികൃത പാര്‍ക്കിംങിന് പ്രേരിപ്പിക്കുന്നത്. ഇവിടെ നോ പാര്‍ക്കിംങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ഓട്ടോറിക്ഷയുടെയും ടൂവിലറിൻ്റെയും അനധികൃത പാർക്കിങ് ഇവിടെ തുടരുകയാണ്. ഇതുമൂലം മിക്കപ്പോഴും ഇവിടെ ഗതാഗത കുരുക്കാണ്. ആംബുലൻസുകളടക്കം കുരുക്കിൽ പെടുന്ന അവസ്ഥയാണ് നിലവിൽ. ആശുപത്രിയുടെ മുന്നിലെ റോഡ് ആനപ്പാറമലയിലേക്കുള്ള റോഡുകൂടിയായതിനാൽ കുരുക്കിൽ പെടുന്നതിലധികവും നാട്ടുകാര്‍ ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...