അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്ത്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പത്തനംതിട്ട ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ഒന്നായ അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് തകരാറിലായത് രോഗികളെയും ആശുപത്രി അധികാരികളെയും പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഏഴ് മാസത്തോളമായി ആംബുലന്‍സ് ഓടിയിട്ടില്ല. എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സ് ആണ് അടൂര്‍ ജനറല്‍ ആശുപത്രിലേത്. കാലപ്പഴക്കം മൂലം ഇടക്കിടെ വര്‍ക്ക് ഷോപ്പിലാകുന്ന ആംബുലന്‍സ് നിലവില്‍ മരണ ശ്വാസം വലിക്കുന്ന അവസ്ഥയിലാണ്. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന രോഗികളെ കൂടുതല്‍ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് വിടണമെങ്കില്‍ പോലും സ്വകാര്യ ആംബുലന്‍സുകളെ ആശ്രയികേണ്ട അവസ്ഥയിലാണ് അടൂര്‍ ജനറല്‍ ആശുപത്രി അധികൃതര്‍.

അടൂര്‍ ജനറല്‍ ആശുപത്രിയുടെ കീഴില്‍ അഞ്ച് ആംബുലന്‍സുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എം.പി യുടെയും എം.എല്‍.എ യുടെയും ആസ്തിവികസന ഫണ്ടില്‍ നിന്നും വാങ്ങി നല്കിയ ഈ ആംബുലന്‍സുകള്‍ വിവിധ അപകടങ്ങളില്‍പ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലും വര്‍ക്ക്ഷോപ്പുകളിലുമായി കിടക്കുകയാണ്. എം.സി റോഡരുകിലുള്ള ആശുപത്രിയായതിനാല്‍ വിവിധ അപകടങ്ങളില്‍പ്പെട്ട് നിരവധിയാളുകളെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. ഇത് കൂടാതെ ഗുരുതര രോഗങ്ങള്‍ ബാധിച്ച് വരുന്നവര്‍ വേറെയും. ആശുപത്രിയില്‍ ആംബുലന്‍സ് എത്തിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും നടന്നു. എന്നിട്ടും പ്രയോജനമുണ്ടായില്ല. പുതിയ ആംബുലന്‍സിനായി ഉന്നത അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് അടൂര്‍ ജനറല്‍ ആശുപത്രി അധികൃതര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...