ആംബുലന്‍സുകളും നിറം മാറ്റണം ; പുതിയ നിര്‍ദ്ദേശവുമായി ഗതാഗതവകുപ്പ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആംബുലന്‍സുകളും നിറം മാറ്റണം. സംസ്ഥാനത്തെ ആംബുലൻസുകളെ അടിമുടി മാറ്റുന്ന പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ഗതാഗത അതോറിറ്റി. മൃതദേഹങ്ങള്‍ കൊണ്ടുപോകാൻമാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശം ഉള്‍പ്പെടെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടു വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലൻസുകളിൽ ഇനി സൈറൺ ഉപയോഗിക്കാനാവില്ല. മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ ‘Hearsse’ എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റു കൊണ്ട് എഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയിൽ നേവിബ്ലൂ നിറത്തിൽ വരയിടുകയും വേണം.

ടൂറിസ്റ്റ് ബസുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളും വെള്ളനിറത്തിലേക്ക് മാറണമെന്ന നിർദേശം സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. 2023 ജനുവരി ഒന്നുമുതൽ ഇത് നടപ്പിലാക്കും. നിലവിലുള്ള ആംബുലൻസുകൾ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറം മാറ്റിയാൽ മതിയാകും. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ ഉൾപ്പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിർദേശം. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും സ്ഥാപിക്കണം എന്നും നിര്‍ദ്ദേശം ഉണ്ട്. > > > വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയം എപ്പോഴും വിനയത്തോടെയാകണം ; സിജെപി അംഗങ്ങൾ നടത്തിയ ആഘോഷത്തിൽ പ്രതികരിച്ച് സോനം വാങ്ചുക്

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് കോക്രോച്ച് ജനതാ...

യുകെയിൽ ചൂട് കൂടും : വയോധികരും രോഗികളും അതീവ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പ്

0
ലണ്ടൻ : യുകെയിൽ ഉഷ്ണതരംഗം ശക്തിപ്രാപിക്കാനിരിക്കെ, കനത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാേയക്കുമെന്ന...

വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന പരാതിയിൽ പരിശേധന

0
ഇടുക്കി: ഇടുക്കി വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന...

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ...