ആം​ബു​ല​ന്‍​സി​ന്‍റെ വാ​തി​ല്‍ തു​റ​ക്കാ​നാ​വാ​തെ അ​ക​ത്തു കു​ടു​ങ്ങി​യ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ആം​ബു​ല​ന്‍​സി​ന്‍റെ വാ​തി​ല്‍ തു​റ​ക്കാ​നാ​വാ​തെ അ​ക​ത്തു കു​ടു​ങ്ങി​യ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ബീ​ച്ച്‌ ആ​ശു​പ​ത്രി ആ​ര്‍​എം​ഒ​യോ​ട് ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ഇ​ന്നു ത​ന്നെ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വും.

ഫ​റോ​ക്ക് ക​രു​വ​ന്‍​തി​രു​ത്തി എ​സ്പി ഹൗ​സി​ല്‍ കോ​യ​മോ​ന്‍ (66) ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ട്ട​റി​ടി​ച്ച്‌ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ല്‍ ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ന്‍​സി​ന്‍റെ വാ​തി​ല്‍ തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം അ​ട​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ മ​ഴു ഉ​പ​യോ​ഗി​ച്ച്‌ വാ​തി​ല്‍ വെ​ട്ടി​പ്പൊ​ളി​ച്ച്‌ രോ​ഗി​യെ പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ റെ​ഡ് ക്രോ​സ് റോ​ഡി​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സി​ല്‍ ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ളേജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കോ​യ​മോ​ന്‍റെ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ഒ​രു ഡോ​ക്ട​റും ആം​ബു​ല​ന്‍​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ലെ​ത്തി​യ ആം​ബു​ല​ന്‍​സി​ന്‍റെ വാ​തി​ല്‍ തു​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് പ്ര​ശ്‌​നം സു​ഷ്ടി​ച്ച​ത്. അ​ക​ത്തു​ള്ള​വ​ര്‍ തു​റ​ക്കാ​ന്‍ നോ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ല്ല.

ഡ്രൈ​വ​ര്‍ പു​റ​ത്തി​റ​ങ്ങി സ്‌​ക്രൂ​ഡ്രൈ​വ​ര്‍ ഉ​പേ​യാ​ഗി​ച്ചു തു​റ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ച​വി​ട്ടി തു​റ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ ഒ​രു ചെ​റി​യ മ​ഴു​വു​മാ​യി എ​ത്തി വാ​തി​ല്‍ വെ​ട്ടി​പ്പൊ​ളി​ച്ച്‌ രോ​ഗി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കോ​യ​മോ​ന്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. വാ​തി​ല്‍ തു​രുമ്പെ​ടു​ത്ത​താ​ണ് തു​റ​ക്കാ​ന്‍ ക​ഴി​യാ​തി​രി​ക്കാ​ന്‍ കാ​ര​ണം. കാ​ല​പ്പ​ഴ​ക്കം വ​ന്ന ആം​ബു​ല​ന്‍​സാ​ണി​ത്. 20 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. ഇ​ട​ക്കി​ടെ കേ​ടാ​വു​ന്ന ആം​ബു​ല​ന്‍​സ് മാ​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആം​ബു​ല​ന്‍​സ് വ​ര്‍​ക്ക്ഷോ​പ്പി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ലെ മ​റ്റൊ​രു ആം​ബു​ല​ന്‍​സും കേ​ടാ​യ അ​വ​സ്ഥ​യി​ലാ​ണ്. നി​ല​വി​ല്‍ ആ​ശു​പ​ത്രി​ക്ക് ആം​ബു​ല​ന്‍​സ് സം​വി​ധാ​നം ഇ​ല്ല. എം.​കെ. രാ​ഘ​വ​ന്‍ എ​പി​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്‌ ആം​ബു​ല​ന്‍​സി​ന് പ​ര്‍​ച്ചേ​സ് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​താ​യി ഡി​എം​ഒ പ​റ​ഞ്ഞു. ര​ണ്ടു​മാ​സ​ത്തി​ന​കം പു​തി​യ​ ആം​ബു​ല​ന്‍​സ് എ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായിയുടെ ‘ചെറ്റ’ പരാമർശം ; വിമർശനവുമായി ജി സുധാകരൻ

0
ആലപ്പുഴ : മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി സുധാകരൻ...

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....