സീറ്റിനു പിന്നില്‍ മൂര്‍ഖന്‍ : ബൈക്ക് യാത്രികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

അടിമാലി : സീറ്റിനു പിന്നില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വാളറ സ്വദേശി അജയ് വീട്ടില്‍നിന്നും നേര്യമംഗലത്തെ ജോലിസ്ഥലത്തേക്ക് പോകുംവഴി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമെത്തിയപ്പോഴാണ് ടയര്‍ പഞ്ചറായത് പോലെ ശബ്ദം കേട്ടത്. ഉടന്‍ ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് സീറ്റിന് പിന്നിലായി ചീറ്റികൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ. മൂന്നര കിലോമീറ്റര്‍ യാത്രചെയ്തപ്പോഴാണ് പാമ്പ്  തലപൊക്കിയത്.

ചാടിയിറങ്ങിയതിനാല്‍ കടികൊള്ളാതെ രക്ഷപെട്ടു. അടുത്തുകിടന്ന കമ്പുകൊണ്ടു തട്ടി പാമ്പിനെ കാട്ടിലേക്ക് ഓടിച്ചു. പാമ്പിനെ ഓടിച്ചെങ്കിലും പേടിച്ച അജയ് ബൈക്ക് കഴുകിയ ശേഷമാണ് യാത്ര തുടര്‍ന്നത്. മഴക്കാലത്ത് വീട്ടിലും മറ്റും ഇട്ടിരിക്കുന്ന വാഹനങ്ങളിലും ഊരി ഇട്ടിരിക്കുന്ന ചെരുപ്പുകളിലും ഇഴജന്തുക്കള്‍ കയറിക്കൂടാനുള്ള സാധ്യത ഏറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....