മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോളേജി​ല്‍ മാ​ലി​ന്യം നീക്കം ചെയ്യുന്നത് ആംബുലന്‍സില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മ​ഞ്ചേ​രി ഗ​വ.മെ​ഡി​ക്ക​ല്‍ കോളേജി​ല്‍ നിന്നും മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന​ത് ആം​ബു​ല​ന്‍​സി​ല്‍. രോ​ഗി​ക​ള്‍ക്ക് പോലും അവശ്യ സമയത്ത് ആം​ബു​ല​ന്‍​സ് കിട്ടാതിരിക്കുമ്പോഴാണ് അ​ധി​കൃ​ത​രു​ടെ ഈ ​തെ​റ്റാ​യ ന​ട​പ​ടി. കഴിഞ്ഞ ദിവസം ഉ​ച്ച​ക്കു​ശേ​ഷം ആം​ബു​ല​ന്‍​സില്‍ ആശുപത്രി മാ​ലി​ന്യം എ​ത്തി​ച്ച​ത് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ചോ​ദ്യം ചെ​യ്തു.

ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ള്‍​ക്കു​ള്ള പൊ​തി​ച്ചോ​ര്‍ വി​ത​ര​ണം നടത്തുന്നതിന് ഇടയിലാണ് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഈ ​കാ​ഴ്ച ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​ന്‍ ര​ണ്ട് സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളാ​ണ് ക​രാ​ര്‍ എ​ടു​ത്തി​ട്ടു​ള്ള​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് പ​രി​സ​ര​ത്തെ മാ​ലി​ന്യ സൂ​ക്ഷി​പ്പു​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ മാ​ലി​ന്യം എ​ടു​ക്കു​ക. ഇ​വി​ടേ​ക്ക് മാ​ലി​ന്യം എ​ത്തി​ക്കേ​ണ്ട​ത് ആ​ശു​പ​ത്രി അധികൃതരുടെ ചുമതലയാണ്.

എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലെ​യും മാ​ലി​ന്യം ക​വ​റു​ക​ളി​ല്‍ നി​റ​ച്ച്‌ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി​യാ​ണ് സൂ​ക്ഷി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ആം​ബു​ല​ന്‍​സി​ന​ക​ത്ത് രോ​ഗി​ക​ളെ കി​ട​ത്തു​ന്ന സ്ട്രെ​ച്ച​റി​ല്‍ പോ​ലും മാ​ലി​ന്യം വെ​ക്കു​ന്ന അവസ്ഥയാണുള്ളത്. കൂടാതെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ വീ​ല്‍​ചെ​യ​റി​ലും ട്രോ​ളി​യി​ലും അ​ട​ക്കം മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​താ​യി രോ​ഗി​ക​ള്‍ പ​റ​ഞ്ഞു. എന്നാല്‍ മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​ന്‍ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...