ധോണിയില്‍ കാട്ടാനയെ തുരത്താന്‍ കുങ്കിയാനയെ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ധോണിയില്‍ കാട്ടാനയെ തുരത്താന്‍ കുങ്കിയാനയെ എത്തിച്ചു. വയനാട്ടില്‍ നിന്നുമാണ് കുങ്കിയാനയെ എത്തിച്ചത്. ഒമ്പതു മണിയോടെ കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. ആനയെ ഏതുവഴിയാണ്‌ കാട്ടിലെത്തിക്കുക, എത്രദൂരം ഉള്‍ക്കാട്ടിലേക്ക്‌ കയറ്റണം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ പദ്ധതി തയ്യാറാക്കിയശേഷം ശനി പകല്‍  ദൗത്യം നടത്താനാണ്‌ വനം വകുപ്പ്‌ തീരുമാനം.

ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ അറുപതുകാരനെ കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. നടക്കാനിറങ്ങിയ ശിവരാമന്‍, ആനയുടെ ചിന്നംവിളി കേട്ട് സമീപത്തെ വയലിലേക്ക് ഓടിമാറിയെങ്കിലും ആന പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഐഎം പ്രവര്‍ത്തകര്‍ പാലക്കാട് ഡിഎഫ്‌ഒ ഓഫിസും ഉപരോധിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...