കേരളം മതി , നാട്ടിലേക്ക് മടങ്ങേണ്ട ; വിസ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പൗരൻ കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് കാലത്ത് കേരളത്തിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പൗരൻ ഹൈക്കോടതിയിൽ. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ അമേരിക്ക കേരളത്തേക്കൾ പുറകിലാണെന്നാണ് ടെറി ജോൺ കൺവേഴ്സിന്റെ നിലപാട്. ലോകമെമ്പാടും കൊവിഡ് പടരുമ്പോൾ എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ ടൂറിസ്റ്റ് വിസയിൽ കേരളത്തിലെത്തിയ ടെറിക്ക് ഇപ്പോൾ നാട്ടിലേക്ക് മടങ്ങേണ്ട. കൊവിഡിനെ ചെറുക്കുന്നതിൽ കേരളമാണ് ബെസ്റ്റെന്നാണ് ടെറിയുടെ അഭിപ്രായം.

ആരോഗ്യവും നിലവിലെ പ്രതിസന്ധിയും കണക്കിലെടുത്ത് ആറ് മാസം കൂടി വിസ കാലാവധി നീട്ടണമെന്നാണ് എഴുപത്തിനാലുകാരനായ ടെറി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വളർത്തുനായ്ക്കളായ റാണിക്കും പദ്മിനിക്കുമൊപ്പമാണ് ടെറി ലോക്ക്ഡൗണിന്റെ ഏറിയ പങ്കും ചെലവിടുന്നത്. വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എമിരിറ്റസ് പ്രൊഫസറാണ് ടെറി. കേരളത്തിലെ നാടകവേദികളെക്കുറിച്ച് പഠിക്കുന്നതിനും പുസ്തകമെഴുതുന്നതിനുമായി കേരളത്തിലെത്തിയ ടെറി കൊച്ചി പനമ്പള്ളി നഗറിൽ ഫീനിക്സ് വേൾഡ് തിയറ്റർ ഉടമ ചാരു നാരായണകുമാറിനൊപ്പമാണ് താമസം. വിസ കാലാവധി അവസാനിക്കുന്ന മെയ് പതിനേഴിന് ടെറിയുടെ കേസ് ഹൈക്കോടതി പരിഗണിക്കും.

The post കേരളം മതി , നാട്ടിലേക്ക് മടങ്ങേണ്ട ; വിസ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പൗരൻ കോടതിയിൽ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...