ട്രെയിന്‍ വൈകിട്ട് 5.30 ന് ആലുവയില്‍ നിന്നും ; അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന് പുറപ്പെടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന് പുറപ്പെടും. ആലുവയില്‍ നിന്നും വൈകിട്ട് 5.30 നാണ് തീവണ്ടി പുറപ്പെടുക. ഒഡീഷയിലെ ഭുവനേശ്വറിലേക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിനായിരിക്കും ഓടുക.

1200 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. പെരുമ്പാവൂര്‍ അടക്കം കൊച്ചി മേഖലയിലുള്ള ഒഡീഷ സ്വദേശികളായ തൊഴിലാളികളെയാണ് കൊണ്ടുപോകുന്നത്. വിവിധ ക്യാമ്പുകളിലുള്ള രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ പോലീസ് വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കും. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും ട്രെയിനില്‍ കയറ്റുക.

കേന്ദ്രനിര്‍ദേശ പ്രകാരം അന്യസംസ്ഥാന  തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്.

അന്യസംസ്ഥാന തൊഴിലാളികളുമായി തെലങ്കാനയില്‍ നിന്നും ആദ്യ ട്രെയിന്‍ ഇന്നു രാവിലെ പുറപ്പെട്ടിരുന്നു. തെലങ്കാനയില്‍ നിന്നും ജാര്‍ഖണ്ഡിലേക്കാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒഡീഷയിലേക്ക് വൈകിട്ട് രണ്ടാമത്തെ ട്രെയിന്‍ ഓടിക്കാനും റെയില്‍വേ തീരുമാനിച്ചിരുന്നു.

The post ട്രെയിന്‍ വൈകിട്ട് 5.30 ന് ആലുവയില്‍ നിന്നും ; അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന് പുറപ്പെടും appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...