അമേരിക്കൻ ഇൻഫ്ലുവൻസർ കോണർ മർഫി തായ്‌ലൻഡിലെ തടാകത്തിൽ മരിച്ച നിലയിൽ ; ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക് : ഫിറ്റ്‌നസ് വീഡിയോകളിലൂടെയും രസകരമായ പ്രാങ്ക് വീഡിയോകളിലൂടെയും യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ അമേരിക്കൻ ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ കോണർ മർഫിയെ (32) തായ്‌ലൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. തായ്‌ലൻഡിലെ സാമുത് പ്രകാൻ പ്രവിശ്യയിലെ ബാങ് പ്ലി ജില്ലയിലുള്ള ഒരു ആഡംബര റസിഡൻഷ്യൽ ഏരിയയിലെ തടാകത്തിൽ നിന്നാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെടുത്തത്. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വില്ലയ്ക്ക് സമീപമുള്ള തടാകത്തിന്‍റെ കരയിൽ നിന്നും 20 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിന് പിന്നിലെ മറ്റ് സാഹചര്യങ്ങളെക്കുറിച്ച് തായ് അധികൃതർ അന്വേഷണം നടത്തിവരികയാണ്.

ഒരു വിദേശ പൗരൻ വില്ലയ്ക്കുള്ളിൽ അസ്വാഭാവികമായി പെരുമാറുന്നുവെന്ന് മറ്റ് താമസക്കാര്‍ നൽകിയ വിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ തായ് പോലീസ് സ്ഥലത്തെത്തുന്നതെന്ന് ഇന്റർനാഷണൽ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മർഫി താൻ വാടകയ്‌ക്കെടുത്തിരുന്ന ആഡംബര വീടിന്റെ ഫർണിച്ചറുകളിലും ഉപകരണങ്ങളിലും പെയിന്‍റ് ഒഴിച്ച് വീട് പൂർണ്ണമായും നശിപ്പിച്ചിരുന്നു. റോഡിലൂടെ ഉച്ചത്തിൽ നിലവിളിക്കുകയും, കാറുകൾക്ക് നേരെ ആക്രോശിക്കുകയും റോഡിൽ കിടന്നുരുണ്ട് പ്രാർത്ഥിക്കുന്നതുപോലെ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത മര്‍ഫിയുടെ ദൃശ്യങ്ങൾ പ്രദേശവാസികൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തേക്ക് എത്തിയതോടെ കോണർ വില്ലയ്ക്ക് സമീപമുള്ള തടാകത്തിലേക്ക് ഓടിമറയുകയായിരുന്നു. ഏകദേശം 10 മീറ്ററോളം ആഴമുള്ള തടാകത്തിൽ ഇയാൾ നീന്താൻ ശ്രമിച്ചെങ്കിലും കുറച്ചുസമയത്തിനകം ക്ഷീണിതനായി താഴ്ന്നുപോയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തടാകത്തിന്‍റെ ആഴക്കൂടുതൽ കാരണം അവിടെയുണ്ടായിരുന്നവർക്ക് ഇയാളെ രക്ഷിക്കാനായില്ല. തുടർന്ന് പോലീസും റെസ്ക്യൂ ഡൈവർമാരും നടത്തിയ 30 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിലാണ് കരയിൽ നിന്നും 20 മീറ്റർ മാറിയുള്ള ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്. മറ്റൊരു ഫിറ്റ്നസ് ക്രിയേറ്ററായ ടോണി ഹ്യൂജ് ആണ് ആദ്യം മരണവാര്‍ത്ത പങ്കുവച്ചത്. തായ്‍ലന്‍ഡിലാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി മര്‍ഫിക്കൊപ്പം വീഡിയോ ചെയ്തിരുന്നു.

മര്‍ഫി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി താൻ കണ്ടിട്ടില്ലെന്ന് കാമുകി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ചിലപ്പോൾ അസാധാരണമായി പെരുമാറാറുണ്ടെന്നും പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടെന്നും യുവതി പറയുന്നു. തായ് പോലീസ് റിപ്പോർട്ടിൽ മർഫിയെ ‘ഭ്രാന്തനായ അമേരിക്കക്കാരൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...