മമത ബാനര്‍ജിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ജനരോഷം ശക്​തമാവുകയാണ് ;​​ അമിത്​ഷാ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ​പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ്​ എന്നിവക്കെതിരെ ജനരോഷം ശക്​തമാവുകയാണെന്ന്​​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷാ. രണ്ട്​ ദിവസത്തെ ബംഗാള്‍ പര്യടനത്തിന്​ എത്തിയതായിരുന്നു അദ്ദേഹം. ‘തൃണമൂലിന്റെ മരണമണി മുഴങ്ങി കഴിഞ്ഞു​. അടുത്തവര്‍ഷം നടക്കുന്ന​ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികരത്തിലേറും. അതുവഴി സുവര്‍ണ ബംഗാളെന്ന സ്വപ്​നമാണ്​ യാഥാര്‍ഥ്യമാവുക.

മൂന്നില്‍ രണ്ട്​ ഭൂരിപക്ഷത്തോടെ തന്നെ ബി.ജെ.പിക്ക്​ ഭരണത്തിലേറാന്‍ കഴിയും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്​ഥാനത്ത് വമ്പിച്ച​ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും’ അമിത്​ഷാ പറഞ്ഞു. നിര്‍ധനര്‍ക്കുള്ള പ്രധാനമന്ത്രിയുടെ പദ്ധതികള്‍ തടഞ്ഞുവെക്കുന്നത്​ വഴി ബി.ജെ.പിയെ തുരത്താമെന്നാണ്​​​ മമത വിചാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 ഏപ്രില്‍ ​- മെയ്​ മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌​ ബി.ജെ.പി സംസ്​ഥാന ഘടകത്തെ അഴിച്ചുപണിത്​ ശക്​തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്​ അമിത്​ഷായുടെ ബംഗാള്‍ സന്ദര്‍ശനം. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ്​ ബി.ജെ.പി ഇവിടെ പുറത്തെടുത്തത്​. 42ല്‍ 18 സീറ്റുകളാണ്​ നേടിയത്​. 2014ല്‍ രണ്ട്​ സീറ്റുകള്‍ മാത്രമാണ്​ പാര്‍ട്ടിക്ക്​ ഉണ്ടായിരുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...