വനഭൂമി സ്വകാര്യ സ്ഥാപനത്തിന് ; കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസികളുടെ പുനരധിവാസത്തിന് നല്‍കിയ വനഭൂമി സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ വ്യാപകമായ കൈമാറ്റവും കൈയേറ്റവും നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ആദിവാസി ഭൂ സംരക്ഷണ നിയമങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

അട്ടപ്പാടിയിലെ ഫാമിംഗ് സൊസൈറ്റി പിരിച്ചുവിട്ട് ഭൂമി ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട് കലക്ടര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ തുടങ്ങിയവര്‍ ആദിവാസികളുടെ ഭൂമി കൈയേറുന്നവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

1975ല്‍ 420 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് 2730 നിക്ഷിപ്ത വനഭൂമി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. കൂട്ടികൃഷി നടത്താനാണ് ഫാമിങ് സൊസൈറ്റി രൂപീകരിച്ചത്. കാപ്പി, ഏലം, കുരുമുളക്, ഗ്രാമ്പു മറ്റു നാണ്യവിള കൃഷികള്‍ സൊസൈറ്റി ചെയ്തിരുന്നു. ആദിവാസികളെ കൃഷിയില്‍ സ്വയംപര്യാപ്തരാക്കി അഞ്ചുവര്‍ഷം കഴിയുമ്ബോള്‍ അവരുടെ ഭൂമി വിട്ടു കൊടുക്കാമെന്ന് വ്യവസ്ഥ സര്‍ക്കാര്‍ പിന്നീട് പാലിച്ചില്ല. ഈ പ്രദേശത്ത് താമസിച്ചിരുന്ന പ്രാക്തന ഗോത്ര വര്‍ഗക്കാരുടെ കൃഷിഭൂമിയും ഇക്കാലത്ത് ഫാമിനോട് ചേര്‍ത്തു.

പട്ടികവര്‍ഗ വകുപ്പില്‍നിന്ന് നിയോഗിക്കുന്ന ഫാമിങ് സൊസൈറ്റി സെക്രട്ടറിയും ഐ.ടി.ഡി.പി ഓഫീസറും ചേര്‍ന്ന് അഴിമതിയും ധൂര്‍ത്തും നടത്തി. അതിനാല്‍ ഫാമിങ് സൊസൈറ്റി വര്‍ഷങ്ങളായി നഷ്ടത്തിലാണ്. സൊസൈറ്റി അധികൃതര്‍ കൃഷി വികസിപ്പിച്ചില്ല. ആദിവാസികളുടെ ഭൂമിയിലെ കൃഷി നശിച്ചു. ഇപ്പോള്‍ ഫാമിലെ വലിയൊരു പ്രദേശം കാടുപിടിച്ചു കിടക്കുകയാണ്. 2019ല്‍ ആദിവാസികളുടെ പട്ടയ ഭൂമി മറ്റു സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് കൊടുത്തു. കരാറില്‍ ഒപ്പുവെച്ചത് ഒറ്റപ്പാലം സബ് കളക്ടറാണ്. കരാറില്‍ സാക്ഷിയായി ഒപ്പിട്ടത് അട്ടപ്പാടിയിലെ ഐ.ടി.ഡി.പി ഓഫീസര്‍ കൃഷ്ണ പ്രസാദാണ്.

1975 പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്തിരുന്നു. സൊസൈറ്റികള്‍ ഉദ്യോഗസ്ഥ അഴിമതിയുടെ കൂത്തരങ്ങായപ്പോള്‍ സര്‍ക്കാര്‍ സൊസൈറ്റികള്‍ തിരിച്ചുവിട്ടു. ഭൂമിയുടെ അവകാശികളായ ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വരെ വിതരണം ചെയ്തിട്ടുണ്ട്. വയനാട്ടിലെ സുഗന്ധഗിരി ,പ്രിയദര്‍ശിനി, പൂക്കോട്, കോഴിക്കോട് വട്ടച്ചിറ തുടങ്ങിയ നഷ്ടത്തിലായ ഫാമുകളിലെ സൊസൈറ്റികള്‍ പിരിച്ചുവിട്ടാണ് ആദിവാസികള്‍ക്ക് ഭൂമി നല്‍കിയത്. അതുപോലെ അട്ടപ്പാടിയിലെ ഫാമിംഗ് സൊസൈറ്റി പിരിച്ചുവിട്ട് ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നാണ് ആവശ്യം. വെള്ളിങ്കിരി( വരമല ഫാം), ടി.കെ കാടന്‍, മണി(ചിണ്ടക്കി ഫാം), ശിവദാസന്‍ (പോത്തുപ്പാടി), ടി.ആര്‍.ചന്ദ്രന്‍ (വട്ടലക്കി ), കോങ്കറ (പോത്തുപ്പാടി), അട്ടപ്പാടി സുകുമാരന്‍ തുടങ്ങിയവരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....