നെയ്യഭിഷേകം, പമ്പാ സ്‌നാനം ഉള്‍പ്പടെയുളള ചടങ്ങുകളില്‍ ഇത്തവണ മാറ്റം വരുത്തിയത് ആചാരലംഘനo : അയ്യപ്പസേവാ സമാജം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനം ഉണ്ടാക്കുന്ന തരത്തിലുളള തീര്‍ത്ഥാടനയാത്ര ഭക്തര്‍ ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്‌ത് അയ്യപ്പസേവാ സമാജം. പകരം സ്വന്തം വീടുകളില്‍ തന്നെ കര്‍മ്മങ്ങള്‍ ചെയ്യണമെന്നാണ് സമാജം ഭാരവാഹികള്‍ പറയുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ശബരിമലയില്‍ സര്‍ക്കാര്‍ ആചാരലംഘനത്തിന് ശ്രമിക്കുകയാണ്. നെയ്യഭിഷേകം, പമ്പാ സ്‌നാനം ഉള്‍പ്പടെയുളള ചടങ്ങുകളില്‍ ഇത്തവണ മാറ്റം വരുത്തിയത് ആചാരലംഘനങ്ങള്‍ക്ക് കാരണമാകുമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അയ്യപ്പസേവാ സമാജം നേതാക്കള്‍ അറിയിച്ചു.

ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഈ മാസം എട്ടിന് അയ്യപ്പ മഹാസംഗമം നടത്താനാണ് അയ്യപ്പസേവാ സമാജത്തിന്റെ തീരുമാനം. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക. കുമ്മനം രാജശേഖരന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ തുടങ്ങിയവര്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കും.

ശബരിമലയിലെ എല്ലാ ആചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിന് കാണിക്കയിടാന്‍ മാത്രം നിയന്ത്രണമൊന്നും ഏര്‍പ്പെടുത്താന്‍ താത്പര്യമില്ല. തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്. ദേവസ്വംബോര്‍ഡും സര്‍ക്കാരും തീരുമാനം പുന:പരിശോധിക്കണമെന്നാണ് അയ്യപ്പസേവാ സമാജത്തിന്റെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...