അമിത് ഷാ ചെങ്കോട്ടയിലേക്ക്‌ ; ട്രാക്ടര്‍ പരേഡില്‍ പരിക്കേറ്റ പോലീസുകാരെ സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിക്കും. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെയും ആഭ്യന്തര മന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിക്കും. ഉച്ചയ്ക്ക്  അമിത് ഷാ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലെത്തും. പരിക്കേറ്റ ഡല്‍ഹി പോലീസുദ്യോഗസ്ഥരെ അവിടെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നുള്ള കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താന്‍ ചില സാമൂഹിക വിരുദ്ധരെ ചെങ്കോട്ടയിലേക്ക് മനഃപൂര്‍വ്വം സര്‍ക്കാര്‍ കടത്തിവിട്ടതാണ്. രഹസ്യാന്വേഷണ വിഭാഗത്തിനും പോലീസിനും ഗുരുതരമായ വീഴ്ച പറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനിടെ ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ ഡല്‍ഹി പോലീസിന് വീണ്ടും നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശവും നല്‍കി. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍.ശ്രിവാസ്തവ, ഇന്റലിജന്‍സ് ബ്യൂറോ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കര്‍ഷക നേതാക്കളടക്കം അക്രമത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കെതിരെയും നപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൊവ്വാഴ്ചയും ആഭ്യന്തര മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാന നിയന്ത്രണത്തിന് ഡല്‍ഹി പോലീസിനെ സഹായിക്കാന്‍ 4500 അര്‍ദ്ധസൈനികരെ കൂടി വിന്യസിക്കാന്‍ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...