കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ പ്രതിഷേധം ശക്തമാകുന്നു. സി.എ.എ അനുകൂല റാലിയില്‍ സംസാരിക്കുന്നതിനായാണ് അമിത് ഷാ ബംഗാളിലെത്തുന്നത്. വിവിധ മുസ്ലിം സംഘടനകള്‍, ഇടതു പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരെല്ലാം പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഇടത് പാര്‍ട്ടികളും മുസ്ലിം സാമൂഹിക പ്രവര്‍ത്തകരും കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കും. ജംഇയത്തുല്‍ ഉലമ-എ-ഹിന്ദിന്റെ പ്രതിഷേധ പരിപാടി തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി സിദ്ധിക്കുല്ല ചൗധരി ഉദ്ഘാടനം ചെയ്യും. നരേന്ദ്രമോദിക്ക് ലഭിച്ചത് പോലെ കറുത്ത കൊടികളായിരിക്കും അമിത് ഷായെ വരവേല്‍ക്കുകയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു. അമിത് ഷാക്ക് ചുവപ്പ് പരവതാനി വിരിക്കാനാണ് മമതയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.