Tuesday, April 23, 2024 4:19 pm

മുഖ്യമന്ത്രിയായി വീണ്ടും യോഗിയെന്ന്‍ അമിത് ഷാ ; പ്രചാരണം ഊർജ്ജിതമാക്കി ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും യോഗി ആദിത്യനാഥ് എന്ന് അമിത് ഷാ സൂചന നൽകിയതോടെ ഉത്തർപ്രദേശിൽ ബിജെപി പ്രചാരണം വേഗത്തിലാക്കി. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പങ്കെടുക്കുന്ന കൂടുതൽ റാലികൾ നടത്താനാണ് തീരുമാനം. യുപിയിൽ വീണ്ടും ബിജെപി ജയിച്ചാൽ യോഗിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമിടുന്നതായിരുന്നു അമിത് ഷായുടെ ഈ പ്രഖ്യാപനം.

മോദിയെ മൂന്നാം വട്ടം ഉറപ്പാക്കാൻ യോഗി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന പ്രസ്താവനയോടെ വ്യക്തമായ സന്ദേശം കൂടിയാണ് അമിത് ഷാ നൽകുന്നത്. തെരഞ്ഞെടുപ്പിൽ മൂന്നിലേറെ സീറ്റ് ഉറപ്പാക്കണമെന്ന നിർദ്ദേശമാണ് സംസ്ഥാന നേത്യത്വത്തിന് അമിത് ഷാ നൽകിയിരിക്കുന്നത്.

സംഘടനാ ഭാരവാഹികളുടെ യോഗത്തിൽ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ മാത്രമേ സീറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം നൽകൂവെന്ന നിലപാട് ഷാ വ്യക്തമാക്കിയെന്നാണ് വിവരം. സിറ്റിംഗ് എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന് പകരം പുതുമുഖങ്ങൾ സ്ഥാനാർത്ഥികളാകാനാണ് സാധ്യത. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പേരെ പാർട്ടിയിൽ അംഗങ്ങളാക്കാനും തീരുമാനമുണ്ട്.

പ്രത്യഗ യാത്രയുമായി പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചാരണം തുടരുകയാണ്. എന്നാൽ അൻപത് സീറ്റിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങുമെന്ന് കോൺ​ഗ്രസ്  അറിയിച്ചെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജയിലുകളിലെ തടങ്കൽ  ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വളച്ചൊടിക്കുന്നു ; ഉത്തർ പ്രദേശ് സർക്കാരിനെതിരെ സുപ്രീം കോടതി

0
ന്യൂഡൽഹി : സംസ്ഥാനത്തെ ജയിലുകളിലെ തടങ്കൽ  ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ സുപ്രീം...

ലോക്‌സഭ തെരഞ്ഞെടുപ്പിന് കോട്ടയം സജ്ജം

0
കോട്ടയം : ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ...

മലയാളി വോട്ടർമാർക്ക് ആശ്വാസം ; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ – സർവീസ് കൊച്ചുവേളി-ബെംഗളൂരു...

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ...

കുരുമുളകിന്‍റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

0
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ​ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക്...