മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പുതിയ കെട്ടിട സമുച്ചയ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മുണ്ടിയപ്പള്ളി സര്‍വീസ്‌സഹകരണ ബാങ്കിന് വേണ്ടി പുതുതായി പണികഴിപ്പിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നവംബര്‍ 1 ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ബെന്‍സി കെ.തോമസ് അധ്യക്ഷത വഹിക്കും. ആന്റോആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.കെ ചെറിയാന്‍ മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം അഡ്വ.മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ്കുമാര്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.

കോര്‍ ബാങ്കിംഗ് സൗകര്യം, വിവിധയിനം നിക്ഷേപ പദ്ധതികള്‍ക്ക് ആകര്‍ഷകമായ പലിശ, വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍, പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്ക്കരിച്ച സംവിധാനം, നിക്ഷേപങ്ങള്‍ക്ക് സമ്പൂര്‍ണ ഇന്‍ഷ്വറന്‍സ് ഭദ്രത തുടങ്ങിയ സേവനങ്ങള്‍ ബാങ്കില്‍ ലഭ്യമാണ്. ബാങ്കിന്റെ ഉടമസ്ഥതയില്‍ നീതിമെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നു. മരുന്നുകള്‍ക്ക് ഇവിടെ 10 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. കൂടാതെ ഇവിടുത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ഫോട്ടോസ്റ്റാറ്റ്, മൊബൈല്‍ റീ ചാര്‍ജ് എന്നിസേവനവും ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...