കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല, ഇതൊരു ഇടക്കാല ആശ്വാസം മാത്രമെന്ന് അമിത് ഷാ ; അതിന് നിങ്ങളാണോ കോടതിയെന്ന് ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന് തിരിച്ച് ജയിലിൽ പോകുമെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. നിങ്ങൾ കോടതി ഉത്തരവ് വായിച്ചില്ലേ? ഇതൊരു ജാമ്യമല്ല. ഇടക്കാല ആശ്വാസം മാത്രം. അരവിന്ദ് കേജ്‌രിവാൾ ജൂൺ ഒന്നിന് ജയിലിലേക്ക് പോകും. ഒരുപാടുപേർ പ്രചാരണത്തിനിറങ്ങുന്നു. അതുപോലെ കേജ്രിവാളും ചെയ്യുന്നു. മദ്യനയക്കേസിനെക്കുറിച്ച് ജനങ്ങൾക്ക് ഓർമയുണ്ട്,’ -അമിത് ഷാ പറഞ്ഞു. കേജ്‌‌രിവാളിന്റേത് ഇടക്കാല ജാമ്യം മാത്രമാണെന്ന് ഹമിർപൂരിലെ ബി ജെ പി സ്ഥാനാർത്ഥി അനുരാഗ് താക്കൂർ പ്രതികരിച്ചു. ഫയലുകളിൽ ഒപ്പിടരുതെന്നും ഓഫീസിൽ പോകരുതെന്നുമൊക്കെയുള്ള നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മദ്യനയക്കേസിൽ കഴിഞ്ഞ ദിവസമാണ് ആംആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണിത്. ജനാധിപത്യപ്രക്രിയയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...