കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് പിന്തുണക്കാന്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി പോലും ഇല്ല ; അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടികള്‍ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടികള്‍ ഒഴിവാക്കി. തലശ്ശേരിയില്‍ ബി.ജെ.പിക്ക് പിന്തുണക്കാന്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി പോലും ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രന്‍ സി.ഒ.ടി നസീര്‍ അറിയിച്ചു.

തലശ്ശേരി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇന്ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷാ രാത്രി ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജില്ലയിലെ എന്‍.ഡി.എ പ്രചാരണ പരിപാടികളുടെ ചുമതലക്കാരുമായി ആശയവിനിമയം നടത്തും.

തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30ന് സ്റ്റാച്യൂ മുതല്‍ പൂര്‍ണത്രയീശ ക്ഷേത്രംവരെ റോഡ് ഷോ നടത്തും. 11.30 ന് പൊന്‍കുന്നത്തും 2.30ന് പുറ്റിങ്ങലിലും പ്രസംഗിക്കും. അഞ്ചുമണിക്ക് കഞ്ചിക്കോട് റോഡ് ഷോയിലും അമിത് ഷാ പങ്കെടുക്കും. അതേസമയം നാമനിര്‍ദേശ പത്രിക തള്ളിയ ഗുരുവായൂരില്‍ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണക്കാനാണ് ബി.ജെ.പി തീരുമാനം. ദിലീപ് നായരാണ് മണ്ഡലത്തില്‍ ഡി.എസ്‌.ജെ.പി സ്ഥാനാര്‍ഥി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...