അമിത് ഷാ ഇന്ന് തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും സീറ്റ് നിർണയവും ചർച്ച ചെയ്യും. വിഴുപുറത്തെ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.
ദക്ഷിണേന്ത്യയിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന തമിഴ്‌നാട്ടിൽ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ സന്ദർശിക്കുന്നത്. അണ്ണാഡിഎംകെയുടെ വിജയം ഉറപ്പിക്കാനും അതോടൊപ്പം കൂടുതൽ സീറ്റ് നേടി തമിഴ്‌നാട്ടിൽ നിർണായക ശക്തിയാവുകയാണ് ബിജെപി ലക്ഷ്യം.

രാവിലെ കാരയ്ക്കലിൽ എത്തുന്ന അമിത് ഷാ വിവിധ പൊതു പരിപാടികളിൽ പങ്കെടുക്കും. പുതുച്ചേരിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ എത്തുന്ന അമിത് ഷാ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, വിഴുപ്പുറം ജില്ലകളിലെ ബിജെപി ഭാരവാഹികളുമായി ചർച്ച നടത്തും. തിരഞ്ഞെടുപ്പു തന്ത്രങ്ങൾ, സഖ്യ തീരുമാനം, സ്ഥാനാർത്ഥി നിർണയം തുടങ്ങിയവ ചർച്ചയാവും. 35 മുതൽ 40 സീറ്റ് വരെ ബിജെപി എഐഎഡിഎംകെയോട് ആവശ്യപ്പെടും. എന്നാൽ 23 സീറ്റ് വരെ ബിജെപിക്ക് നൽകാനാണ് സാധ്യത. വണ്ണിയാർ സമുദായത്തിന് സംവരണം പ്രഖ്യാപിച്ചതിന് പിന്നാലെ പട്ടാളി മക്കൾ കക്ഷി എഐഎഡിഎംകെയുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്തി. 23 സീറ്റുകളിൽ പട്ടാളി മക്കൾ കക്ഷി മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...