തമിഴകത്ത് താമര വിരിയാന്‍ പാടുപെടും ; അമിത്ഷായ്ക്ക് പ്ലക്കാര്‍ഡ് ഏറ്‌

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. വാഹനത്തില്‍ നിന്നിറങ്ങി ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞത്. പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അമിത് ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അമിത് ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. ചെന്നൈ എയര്‍പോര്‍ട്ടിന് പുറത്തുള്ള ജിഎസ്ടി റോഡിലൂടെയാണ് അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി നടന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് അദ്ദേഹം തമിഴ്‌നാട്ടില്‍ എത്തിയത്.

അപ്രതീക്ഷിതമായാണ് പ്രോട്ടോക്കോളുകള്‍ ഒഴിവാക്കി ആഭ്യന്തരമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നത്. മുഖ്യമന്ത്രി കെ പളിനസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും ചേര്‍ന്നാണ് അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ അദ്ദേഹം കാര്‍ നിര്‍ത്തി റോഡരികില്‍ കൂടിനിന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച്‌ നഗരത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. പോലീസിന്റെ സുരക്ഷാവലയം ഭേദിച്ചായിരുന്നു പ്ലക്കാര്‍ഡ് എറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...

കർഷകർക്കും അധ്യാപകർക്കുമെതിരെ ഡിഎംകെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് വിജയ്

0
ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണ...

നേപ്പാൾ മിന്നൽപ്രളയം : കോഴിക്കോട് നിന്നുള്ള കേരള റെസ്‌ക്യൂ ടീം ദുരന്തഭൂമിയിലെത്തി

0
കാഠ്മണ്ഡു : നേപ്പാളിലെ പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് മലയാളികളും. കോഴിക്കോട് നിന്നുള്ള കേരള...