സി പി എമ്മിന് വെല്ലുവിളിയുയർത്തി രാജി വെച്ച വനിതാ നേതാക്കൾ മറ്റു മുന്നണികളിൽ സ്ഥാനാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നും രാ​ജി​വെച്ച് പു​റ​ത്തു​വ​ന്ന് മ​റ്റു മു​ന്ന​ണി​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യ​വ​രി​ൽ സി​പി​എം വ​നി​താ നേ​താ​ക്ക​ളും. അ​ടൂ​ർ ഏ​റ​ത്ത് മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ ഇ​ത്ത​വ​ണ യു​ഡി​എ​ഫ് സ്ഥാനാര്‍ത്ഥിയായാണ്‌ മ​ത്സ​രി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർത്ഥി​യാ​യി പ​ത്രി​ക ന​ൽ​കി​യി​ട്ടു​ള്ള പ്ര​സ​ന്ന യു​ഡി​എ​ഫ് പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വെ​ച്ചാ​ണ് മ​ത്സ​രം. ഏ​റ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​സ​ന്ന​യ്‌ക്കെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ര​ണ്ട് സി​പി​എം അം​ഗ​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ക​യും പാ​സാ​കു​ക​യു​മാ​യി​രു​ന്നു.

അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച സി​പി​എം അം​ഗം കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റാ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ച്ചു​വെ​ന്നാ​ണ് പ്ര​സ​ന്ന​യു​ടെ ആ​രോ​പ​ണം. ഇ​ത്ത​വ​ണ അ​വ​ർ​ക്ക് സി​പി​എം സീ​റ്റ് കൂ​ടി ന​ൽ​കി​യ​തോ​ടെ​യാ​ണ് യു​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം. സീ​ത​ത്തോ​ട്ടി​ൽ ദീ​ർ​ഘ​കാ​ലം മെം​ബ​റാ​യി​രു​ന്ന ബീ​നാ മോ​ഹ​നാ​ണ് പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ച് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യ​ത്. സ്ഥാ​ന​മൊ​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ സി​പി​എം മെം​ബ​റാ​യി​രു​ന്നു.
മു​മ്പ് സി​പി​ഐ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബീ​നാ മോ​ഹ​ൻ മൂ​ന്നു​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ഒ​രു​ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി. സി​പി​ഐ​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തേ തു​ട​ർ​ന്നാ​ണ് സി​പി​എ​മ്മി​ലെ​ത്തി​യ​ത്.

നി​ല​വി​ൽ ആ​ങ്ങ​മൂ​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ത്ത​ടി​യാ​ർ വാ​ർ​ഡി​ൽ സി​പി​ഐ​യാ​ണ് മ​ത്സ​രി​ച്ചു​വ​രു​ന്ന​ത്. വാ​ർ​ഡ് ഏ​റ്റെ​ടു​ക്കാ​ൻ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു നി​രാ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കാ​ൻ ബീ​നാ മോ​ഹ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് പ​റ​യു​ന്നു.ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഗീ​താ അ​നി​ൽ​കു​മാ​ർ നേ​ര​ത്തെ​ത​ന്നെ ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് ഗീ​ത. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ തു​ട​ക്ക​കാ​ല​യ​ള​വി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഗീ​ത അ​നി​ൽ കു​മാ​റി​നെ ഇ​ട​യ്ക്കു​വെ​ച്ച് രാ​ജിവെയ്പി​ക്കാ​ൻ സി​പി​എം ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ ഏ​റെ വി​വാ​ദ​മു​ണ്ടാ​ക്കി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...