‘അമ്മ’ സംഘടനകൾക്ക് തന്നെ അപമാനം, മോഹൻലാലും മമ്മൂട്ടിയും ഇടപെട്ട് പിരിച്ചുവിടണം : ജി. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടന ‘അമ്മ’ പിരിച്ചുവിടണമെന്ന് മുൻമന്ത്രി ജി. സുധാകരൻ. സംഘടന സമൂഹത്തിൽ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. സാധാരണക്കാർക്ക് യാതൊരു താത്പര്യവുമില്ലാത്ത കാര്യങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സാഹിത്യ ലോകത്ത് തനി ഗ്രൂപ്പിസമാണ്. സിനിമയിൽ അതിനേക്കാൾ മോശമാണ്. അമ്മ എന്നൊരു സംഘടന. എന്തൊരു വഴക്കാണ് അവിടെ?. എന്ത് കാര്യം?. ഇവർ കേരളീയ സമൂഹത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ?’, അദ്ദേഹം ചോദിച്ചു. ‘അമ്മ’ എന്ന് പറയുന്ന സംഘടന കേരളീയ സമൂഹത്തിൽ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല. സാധാരണക്കാർക്കൊന്നും അറിയില്ല. അവരുടെ സിനിമ കണ്ട് ഇഷ്ടപ്പെടുന്നുണ്ടാവും.

അമ്മ എന്ന സംഘടനയിൽ നടക്കുന്ന കാര്യങ്ങൾ നാട്ടുകാർക്ക് യാതൊരു താല്പര്യവുമില്ല’, സുധാകരൻ പറഞ്ഞു. ‘നിങ്ങളുടെ സ്വന്തം കാര്യം. നാട്ടിലുള്ള സാംസ്‌കാരിക മേഖലയിലെ ഉയർന്ന വ്യക്തിത്വങ്ങളായി നിൽക്കേണ്ടവരാണ് സിനിമാതാരങ്ങൾ. ജനങ്ങൾ അവരെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവർ ഒരു സംഘടന ഉണ്ടാക്കി. സംഘടനകൾക്ക് തന്നെ അപമാനമല്ലേ ഇത്’, അദ്ദേഹം ചോദിച്ചു. ‘അതുകൊണ്ട് മോഹൻലാലും മമ്മൂട്ടിയും ഇടപെട്ട് അവസാനിപ്പിക്കണം. പിരിച്ചുവിടണം. ഒരാവശ്യവുമില്ല’, സുധാകരൻ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...