Sunday, December 22, 2024 2:25 am

അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പാചകം ചെയ്തു ; മകൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കെന്റക്കി : അമ്മയെ വെട്ടിനുറുക്കി കഷ്ണണങ്ങളാക്കി പാചകം ചെയ്ത സംഭവത്തിൽ മകൾ പിടിയിൽ. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് സംഭവം. 32 കാരിയായ ടൊറിലെന മെയ് ഫീൽഡ്‌സ് ആണ് അറസ്റ്റിലായത്. 68 കാരിയായ ട്രൂഡി ഫീൽഡ്‌സ് ആണ് കൊല്ലപ്പെട്ടത്. ട്രൂഡിയെ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചും വെടിവെച്ചുമാണ് യുവതി കൊലപ്പെടുത്തിയത്. പിന്നാലെ ചെറു കഷണങ്ങളാക്കി മുറിച്ച് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്നു. വീട്ടു ജോലിക്കാരൻ വീട്ടുവളപ്പിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലിക്കാരൻ വിവരം ഉടനെ പോലീസിലറിയിച്ചു. പിന്നാലെ പോലീസെത്തി നടത്തിയ പരിശോധനയിൽ രക്തക്കറ പിടിച്ച കട്ടിലുകളും ശരീരഭാ​ഗങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

ടൊറിലെനയോട് പോലീസ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും സെർച്ച് വാറണ്ട് ഇല്ലാത്ത സാഹചര്യത്തിൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഉദ്യോ​ഗസ്ഥരെ മടക്കിയയക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതിയെ ബലം പ്രയോ​ഗിച്ച് പുറത്താക്കിയ പോലീസ് വീടിനകത്ത് നടത്തിയ തിരച്ചിലിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി. അടുക്കളയിലെ ഒരു പാത്രത്തിൽ ശരീരഭാ​ഗം പാചകം ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. കാലിഫോർണിയയിലേക്ക് മാറിയതോടെയാണ് യുവതിയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതെന്നാണ് ബന്ധുക്കളുടെ പ്രതികരണം. സമാധാനാന്തരീക്ഷത്തിലായിരുന്നു ടൊറിലെന ജീവിച്ചിരുന്നത്.

കുടുംബത്തിൽ കാര്യമായ പ്രശ്നങ്ങളുള്ളതായി അറിവില്ലെന്നും ബന്ധുക്കൾ പറയുന്നു. ​ഗായികയാകാൻ വേണ്ടിയാണ് ടൊറിലെന കാലിഫോർണിയയിൽ എത്തുന്നത്. മന്ത്രവാദമാകാം യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. യുവതിക്ക് കാലിഫോർണിയയിലായിരിക്കെ അപകടം സംഭവിച്ചിരുന്നുവെന്നും തലച്ചോറിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്നും സുഹൃത്തുക്കൾ പോലീസിനോട് പറ‍ഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. മുമ്പ് വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത് കണ്ടിരുന്നുവെന്ന് വീട്ടിലെ ജോലിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്‍സ്യൂമര്‍ ഫെഡ് വിപണി ഉദ്ഘാടനം 23 ന്

0
പത്തനംതിട്ട : കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ജില്ലാതല...

എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

0
പത്തനംതിട്ട : റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം കാലാവസ്ഥ വ്യതിയാന...

അക്കൗണ്ടന്റ് നിയമനം

0
കുടുംബശ്രീ പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലേക്ക്...

വനിതാ കമ്മിഷന്‍ അദാലത്ത് 30ന് തിരുവല്ലയില്‍

0
പത്തനംതിട്ട : കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ അദാലത്ത് ഡിസംബര്‍...