മത്സ്യത്തില്‍ വ്യാപകമായി മായം ; നെത്തോലി കഴിച്ച യുവാവ് അവശനിലയില്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

എരുമേലി : മീന്‍ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് അവശനിലയില്‍. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലിയിലാണ് സംഭവം. ശ്രീനിപുരം തെങ്ങുംതോട്ടം ഷിബുവിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണയ്ക്കൊപ്പം ന്യൂമോണിയയും പിന്നീട് ഹൃദയാഘാതവും ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലയിലായിരുന്ന ഷിബു വീട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം.

കോവിഡ് നെഗറ്റീവായി ആരോഗ്യം വീണ്ടെടുത്തതിനു ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വരുന്ന വഴിയാണ് ഷിബു എരുമേലിയില്‍ നിന്നും നെത്തോലി മീന്‍ വാങ്ങിയത്. വീട്ടില്‍ എത്തിയ ശേഷം ഇതില്‍ നിന്നും കുറച്ച്‌ മീന്‍ എടുത്ത് പാകം ചെയ്ത് കഴിക്കുകയായിരുന്നു. പിന്നാലെ ഷിബുവിന് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. അവശനിലയിലായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഷിബു എരുമേലി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മീന്‍ കടയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...