എഴുമറ്റൂര്‍ സിഎച്ച്‌സിക്ക് എട്ടു കോടി രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നിയുടെ ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് ആര്‍ഐഡിഎഫ് വഴി എട്ടു കോടി രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നിലവിലുള്ള നാലു പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ലേലം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 2,07735 രൂപയും തീരുമാനിച്ചിട്ടുണ്ട്.

എഴുമറ്റൂര്‍ സിഎച്ച്എസിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ നേരത്തെ രണ്ടുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റാനുണ്ടായ സാങ്കേതിക തടസം മൂലം പദ്ധതി നടക്കാതെ പോവുകയായിരുന്നു. നാട്ടുകാര്‍ ഇക്കാര്യം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് എംഎല്‍എ സ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പിന്നീട് നിരന്തര ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു മാറ്റാന്‍ നടപടിയായത്. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിന്റെ ആവശ്യം എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എട്ടു കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി നബാര്‍ഡിന് നല്‍കിയത്. ഇതിനാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

മൂന്നു നിലകളായി പണിയുന്ന കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 584.81 ച. മീ വിസ്തീര്‍ണം ഉണ്ടായിരിക്കും. ലോബി, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഒബ്‌സര്‍വേഷന്‍ മുറി, മൂന്ന് കണ്‍സള്‍ട്ടിംഗ് മുറികള്‍, നഴ്‌സുമാരുടെ മുറി, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, സ്റ്റോര്‍, ടോയ്ലറ്റുകള്‍, കുട്ടികളെ മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ്, ലിഫ്റ്റ് കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറി എന്നിവ ഉള്‍പ്പെടെ ഉണ്ടാകും. പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി മികച്ച ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ സമീപ പഞ്ചായത്തുകളായ കോട്ടാങ്ങല്‍, കൊറ്റനാട് മേഖലയിലുള്ളവര്‍ക്കും ഉന്നതനിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാനാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...