കുമാരപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കുമാരപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ഇടപ്പള്ളി തോപ്പില്‍ ശരത് ഭവനത്തില്‍ ചന്ദ്രന്റെ മകന്‍ ശരത് ചന്ദ്രനെ കുത്തിക്കൊന്ന കേസിലാണ് അറസ്റ്റ്. കുമാരപുരം പൊത്തപ്പള്ളി തെക്ക് പീടികയില്‍ വീട്ടില്‍ ടോം പി തോമസ് (26), കുമാരപുരം പൊത്തപ്പള്ളി കടൂര്‍ വീട്ടില്‍ വിഷ്ണു(29), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് നിഷ ഭവനത്തില്‍ കിഷോര്‍ കുമാര്‍ (കൊച്ചി രാജാവ്- 34), കുമാരപുരം താമല്ലാക്കല്‍ പടന്നയില്‍ കിഴക്കതില്‍ ശിവകുമാര്‍ (25), കുമാരപുരം എരിക്കാവ് കൊച്ചു പുത്തന്‍പറമ്പില്‍ സുമേഷ് (33), താമല്ലാക്കല്‍ പുളിമൂട്ടില്‍ സൂരജ് (20) എന്നിവരെയാണ് ഹരിപ്പാട് സി ഐ. ബിജു വി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ കുമാരപുരം പൊത്തപ്പള്ളി തെക്ക് ചെട്ടിശ്ശേരില്‍ വടക്കേതില്‍ നന്ദു പ്രകാശ് (കരിനന്ദു -23) ഒളിവിലാണ്.

ബുധനാഴ്ച രാത്രി 12ഓടെയാണ് ശരത് ചന്ദ്രനെ അക്രമി സംഘം കുത്തിക്കൊന്നത്. കാട്ടില്‍ മാര്‍ക്കറ്റ് പുത്തന്‍ കരി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ ശരത്തിനെയും കൂട്ടുകാരനെയും പ്രതികള്‍ വഴിയില്‍ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശരത്തിന്റെ സുഹൃത്ത് പുത്തന്‍വീട്ടില്‍ മനോജ് (24) പരുക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. താലപ്പൊലി ഘോഷയാത്രക്കിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മുതിര്‍ന്നവര്‍ ഇടപെട്ടതാണ് പിന്നീട് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

പ്രദേശത്ത് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെ ശരത് ഉള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍ വിലക്കിയിരുന്നു. ഇവര്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്താനുള്ള ഒരുക്കത്തിലുമായിരുന്നു. ഇതിന്റെ വിരോധം കൂടി മനസില്‍ വെച്ചാണ് ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പ്രതികള്‍ ശരത്തിനെയും സുഹൃത്തുക്കളെയും ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ മയക്കുമരുന്നിന് അടിമകളാണെന്നും ക്വട്ടേഷന്‍ ആക്രമണം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണെന്നും ഇവര്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...