അമൃത് കുടിവെള്ള പദ്ധതി ഡി പി ആർ സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പത്തനംതിട്ട നഗരസഭ നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിയുടെ ഡി പി ആർ സമർപ്പിച്ചു. കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ തുളസീധരൻ പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർഹുസൈന് ഡി പി ആർ കൈമാറി. ആദ്യഘട്ടത്തിൽ 11.25 കോടി രൂപ മുതൽ മുടക്കി പാമ്പൂരിപാറയിലുള്ള വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റ് സ്ഥാപിക്കും.

ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പ്ലാന്റിൽ നിന്നും മികച്ച ഗുണനിലവാരമുള്ള ശുദ്ധജലം നഗരവാസികൾക്ക് എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യം വെയ്ക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. അതോടൊപ്പം ഒന്നാംഘട്ടത്തിൽ നഗരത്തിലെ വീടുകളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്നത്തിനുള്ള പൈപ്പുകളുടെ വിതരണ ശൃംഖലയ്ക്കായി നാലു കോടി രൂപയും കല്ലറകടവിലെ നിലവിലുള്ള സംഭരണ സംവിധാനം ശക്തിപ്പെടുത്താൻ 90 ലക്ഷം രൂപയും വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, നഗരസഭാ സെക്രട്ടറി ഷേർല ബീഗം, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, വാട്ടർ അതോറിറ്റി എക്സി. എഞ്ചിനീയർ പ്രദീപ് ചന്ദ്ര, അസിസ്റ്റൻറ് എൻജിനീയർ രഘുരാജ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...