പുനലൂര്‍: കോടികളുമായി മുങ്ങിയ കേച്ചേരി ഫിനാന്‍സ് ഉടമയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ബാഗിലുണ്ടായിരുന്ന പണം പോലീസ് കണ്ടെടുത്തു. പുനലൂര്‍ കേച്ചേരി ഫിനാന്‍സ് ഉടമ വേണുഗോപാലിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇന്ന് ഉച്ചയോടുകൂടിയാണ് വേണുഗോപാലിനെ പിടികൂടിയത്. പട്ടാഴി ബ്രാഞ്ചിലെ മാനേജരുടെ സഹോദരന്റെ വീട്ടിൽ നിന്നാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ ഇയാളെ വളഞ്ഞിട്ട് പിടികൂടിയത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും വേണുഗോപാലിനെയും പോലീസ് അറസ്റ്റ് ചെയ്തു. പല തവണ നിക്ഷേപകരോട് അവധി പറഞ്ഞ് മുങ്ങി നടക്കുകയായിരുന്നു ഇയാൾ. പ്രവാസികളടക്കം കേച്ചേരിയില്‍ പണം നിക്ഷേപിച്ചിരുന്നു. കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള പോലീസുകാരാണ് വേണുഗോപാലിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്.





























