ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയുമായി പറക്കോട് അമൃത ബോയ്സ് ഹൈസ്കൂൾ

For full experience, Download our mobile application:
Get it on Google Play

പറക്കോട് : ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ‘ഒരുമയുടെ പടയൊരുക്കം’ എന്ന വ്യത്യസ്തമായ പ്രചരണ പരിപാടിക്ക് അമൃത ബോയ്സ് ഹൈസ്കൂൾ തുടക്കംകുറിച്ചു. സമൂഹമനസാക്ഷിയെ തൊട്ടുണർത്തുന്ന തെരുവുനാടകം അവതരിപ്പിച്ചു കൊണ്ടാണ് സ്കൂളിലെ മഹാദേവന്റെ നേതൃത്വത്തിലുള്ള 18 ഓളം വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിലായി തെരുവ് നാടകം അവതരിപ്പിച്ച് ജനശ്രദ്ധ നേടിയത്.  ജനപ്രതിനിധികളുടെയും  പോലീസ്, എക്സൈസ് ഉദ്യോഗസ്ഥന്മാരുടെയും അധ്യാപക – രക്ഷകർത്താക്കളുടെയും ബഹുജനങ്ങളുടെയും വലിയ പങ്കാളിത്തം പരിപാടിക്ക് മികവേകി. ലളിതമായ ഒരു പാട്ടിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ നല്ലവശങ്ങൾ ജനങ്ങളിലേക്ക് എത്തുംവിധം അവതരിപ്പിച്ചപ്പോൾ ഹർഷാരവത്തോടെയാണ് പൊതുജനങ്ങൾ നാടകത്തെ സ്വീകരിച്ചത്.

സ്കൂളിലെ പ്രധാന അധ്യാപിക വി. ടീ .ജയശ്രീയുടെ നേതൃത്വത്തിൽ നടന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം അലാവുദീൻ ഉദ്ഘാടനം ചെയ്തു. ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ്  ആശ, എക്സൈസ് ഇൻസ്പെക്ടർ ബിജു ബേബി, അടൂർ സബ് ഇൻസ്പെക്ടർ വിദ്യ, പിടിഎ മെമ്പർ രാജേഷ് എന്നിവര്‍ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു. അടൂർ സെൻട്രൽ ജംഗ്ഷൻ, പറക്കോട് മാർക്കറ്റ്, പറക്കോട് സ്കൂൾ ജംഗ്ഷൻ, ഏഴംകുളം ജംഗ്ഷൻ, പ്ലാന്റെഷൻ മുക്ക്,  മാങ്കൂട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്. സ്റ്റാഫ് സെക്രട്ടറി അജികുമാർ, ഇന്ദു കല, കെ.ജി മായ, കെ ശ്രീകുമാരി, ആർ സന്ധ്യ , കാർത്തിക, ശ്രീജ, ശ്രീപ , ജി മനോജ് , എസ് പ്രീത, ആർ രശ്മി എന്നീ അധ്യാപകരും മുൻ കൗൺസിലർ എസ് ബിനു, പി.ടി.എ പ്രസിഡന്റ് ഇ കെ സുരേഷ് , ബാലാജി, സന്തോഷ് , രാജേഷ്, പി കെ മുരളി എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...