സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലാതല ആഘോഷം 21ന് കാതോലിക്കേറ്റ് കോളജില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം മാര്‍ച്ച് 21ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. രാവിലെ 10 ന് പൊതുസമ്മേളനം ആരോഗ്യ, കുടുംബക്ഷേമ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.ജെ ഫിലിപ്പ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിക്കും.

രാവിലെ 9ന് കോളജ് അങ്കണത്തില്‍ നടക്കുന്ന ഗാന്ധിയന്‍ ചിത്രപ്രദര്‍ശനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ.ടി.കെ.ജി നായര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് ഭരണഘടനയും മൗലിക അവകാശങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സമം സംസ്ഥാന അധ്യക്ഷ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് നയിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി ജയന്‍ മോഡറേറ്ററാകും. ഉച്ചയ്ക്ക് 12.30ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ഹ്രസ്വവീഡിയോ പ്രദര്‍ശിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാനും നാടന്‍പാട്ട് ആചാര്യനുമായ സി.ജെ കുട്ടപ്പന്‍ നയിക്കുന്ന തായില്ലം തിരുവല്ലയുടെ നാടന്‍പാട്ടും ദൃശ്യവിരുന്നും ഉള്‍പ്പെടുത്തിയ പാട്ടുപടേനി അരങ്ങേറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...