ഗാര്‍ഹിക തൊഴിലാളികളെ സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പ്രത്യേക ക്യാമ്പയിന്‍ തിരുവനന്തപുരത്തു തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിനുള്ള ബില്ല് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇതിനൊപ്പം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളെ ലൈസന്‍സിന്റെ പരിധിയില്‍ കൊണ്ടുവരും. തൊഴിലാളി തൊഴിലുടമ ബന്ധം കരാറിന്റെ പരിധിയിലാക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.

പരമാവധി ഗാര്‍ഹിക തൊഴിലാളികളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനു പ്രേരിപ്പിക്കുന്നതിനായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ആനുകൂല്യം ഈ മേഖലയിലെ അര്‍ഹരായ പരമാവധി തൊഴിലാളികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഗൃഹ ജോലികള്‍ ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇതിനൊപ്പം സവിശേഷമായി കൈകാര്യം ചെയ്യേണ്ടതാണെന്നു മന്ത്രി പറഞ്ഞു.

രണ്ടാഴ്ചത്തെ കാമ്പയിനില്‍ പുതിയ രജിസ്‌ട്രേഷന് ഒപ്പം കുടിശിക ഉള്ള നിലവിലെ അംഗങ്ങള്‍ക്ക് അത് ഗഡുക്കളായി ഒടുക്കുന്നതിനും അവസരമുണ്ട്. ഇതിനു ഓഫീസില്‍ എത്തി വരിനില്‍ക്കാതെ എളുപ്പത്തില്‍ നടത്തുവാനുള്ള സൗകര്യം എല്ലാ ജില്ലാ ബോര്‍ഡ് ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യം തൊഴിലാളി സംഘടന- തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു തീരുമാനമായിട്ടുള്ളതാണെന്നു മന്ത്രി അറിയിച്ചു. ചടങ്ങില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി , ലേബര്‍ കമ്മീഷണര്‍ ഡോ. എസ് ചിത്ര, പ്രൈവറ്റ് സെക്രട്ടറി അഡ്വ: പി രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...