മെഗാ ജോബ് ഫെയര്‍ തൊഴില്‍ മേള 19ന് കാതോലിക്കേറ്റ് കോളജില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സങ്കല്‍പ് (സ്‌കില്‍ അക്വിസിഷന്‍ ആന്റ് നോളജ് അവെയര്‍നെസ് ഫോര്‍ ലൈവിലിഹുഡ് പ്രൊമോഷന്‍) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ മാര്‍ച്ച് 19ന് മെഗാ ജോബ് ഫെയര്‍ തൊഴില്‍ മേള നടക്കും. രാവിലെ 9.30 ന് കോളജ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ, കുടുംബക്ഷേമ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ മുഖ്യ അതിഥി ആയിരിക്കും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും (കെ.എ.എസ്.ഇ), പത്തനംതിട്ട ജില്ലാ ഭരണകൂടവും, ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെട്ട തൊഴില്‍ ദാതാക്കള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 51 കമ്പനികളാണ് ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 155 ഇനങ്ങളിലായി 3069 തൊഴിലവസരങ്ങള്‍ ഈ തൊഴില്‍ മേളയില്‍ ലഭ്യമാണ്. എഞ്ചിനിയറിംഗ്, ഐടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യം, വ്യവസായം, സെയില്‍സ് മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ സെക്ടറുകളിലായിട്ടാണ് തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതില്‍ 1161 വേക്കന്‍സികള്‍ക്കായി ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി വേദിയില്‍ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ദാതാക്കളുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ (പ്രത്യേകിച്ചും പട്ടികജാതി /പട്ടിക വര്‍ഗ /മലയോര മേഖലകളില്‍) നിന്നുള്ള ഉദ്യോഗാര്‍ഥികളെ ഈ തൊഴില്‍ മേളയില്‍ പങ്കെടുപ്പിക്കുന്നതിന് പ്രത്യേകമായ ശ്രദ്ധ നല്‍കിയിട്ടുണ്ട്.

തൊഴില്‍ ദാതാക്കളുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തിയിരുന്നു. നിയമനം ലഭിക്കുന്നവര്‍ക്ക് കഴിവതും അന്നു തന്നെ ഓഫര്‍ ലെറ്റര്‍ നല്‍കുന്നതിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ ലിസ്റ്റ് നല്‍കുന്നതിനും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണ് അതിനുള്ള കാരണമെന്ന് അറിയിക്കണമെന്നും തൊഴില്‍ ദാതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും നൈപുണ്യത്തിന്റെ കുറവുകൊണ്ടാണ് ഉദ്യോഗാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെടാതെ പോകുന്നതെങ്കില്‍ അങ്ങനെയുള്ളവരെ ഏതെങ്കിലും ഹ്രസ്വകാല കോഴ്സുകളില്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...