തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിച്ച് അമൂല്‍. ലിറ്ററിന് രണ്ടുരൂപ വീതമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഗുജറാത്തില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അമൂല്‍ അറിയിച്ചു. അമൂലിന് കീഴില്‍ പാല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) ആണ് വില വര്‍ധന ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അമൂല്‍ പുറത്തിറക്കുന്ന വിവിധ തരം പാല്‍ ഉത്പ്പന്നങ്ങളായ അമൂല്‍ ഗോള്‍ഡ്, അമൂല്‍ ശക്തി, അമൂല്‍ ടീ സ്‌പെഷ്യല്‍ മില്‍ക്ക് എന്നിവയ്ക്കും വില വര്‍ധനവ് ബാധകമായിരിക്കും. അമൂല്‍ ഗോള്‍ഡ് ഇപ്പോള്‍ ലിറ്ററിന് 66 രൂപയ്ക്കാണ് വില്‍ക്കുന്നത്. അമൂല്‍ ടീ സ്‌പെഷ്യല്‍ ലിറ്ററിന് 62 രൂപയില്‍ നിന്ന് 64 രൂപയായപ്പോള്‍ അമുല്‍ ശക്തി ലിറ്ററിന് 62 രൂപയുമായിട്ടുണ്ട്. പാലിനൊപ്പം തൈരിന്റെ വിലയും വര്‍ധിപ്പിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























