വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

ദില്ലി: പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയര്‍ഫോഴ്സ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരിശീലന പറക്കലിനിടെ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടമായ ഉടനെ ഇജക്ട് സംവിധാനം ഉപയോഗിച്ച് വ്യോമസേന പൈലറ്റുമാര്‍ പാരച്യൂട്ടുകളില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു. എയര്‍ഫോഴ്സ് സ്റ്റേഷന് സമീപത്തെ ജനവാസ കേന്ദ്രത്തിലെ വയലിലാണ് വിമാനം തകര്‍ന്ന് വീണത്. ആളൊഴിഞ്ഞ സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. ഇതിനാല്‍ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവം നടന്ന ഉടനെ സ്ഥലത്ത് ആളുകള്‍ കൂടി. പശ്ചിമ ബംഗാള്‍ പോലീസും വ്യോമസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തില്‍ വ്യോമ സേന അന്വേഷണത്തിന് ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...